Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:38 PM IST Updated On
date_range 12 Aug 2017 2:38 PM ISTപൊലീസുകാർ കുറവ്; പത്തനാപുരം സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു
text_fieldsbookmark_border
പത്തനാപുരം: പൊലീസുകാർ ആവശ്യത്തിനില്ലാത്തതിനാൽ പത്തനാപുരം സ്റ്റേഷൻ പരിധിയിൽ ക്രമസമാധാനപാലനം താളംതെറ്റുന്നു. 43 ജീവനക്കാർ വേണ്ടിടത്ത് 31 പേർ മാത്രമാണ് നിലവിലുള്ളത്. പൊലീസുകാരുടെ കുറവുമൂലം പല കേസുകളിലും അന്വേഷണം നടത്താനാവാത്ത സ്ഥിതിയാണ്. മൂന്ന് അഡീഷനൽ എസ്.ഐ, ഒമ്പത് സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരുടെ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. പത്തനാപുരം നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ ഗതാഗതക്കുരുക്കും പൊലീസുകാരുടെ കുറവുമൂലം പരിഹരിക്കാന്‍ കഴിയുന്നില്ല. ജനമൈത്രി, സ്റ്റുഡൻറ്സ് പൊലീസ് പദ്ധതികൾ കാര്യക്ഷമമായി നടക്കുന്നിെല്ലന്ന ആക്ഷേപവുമുണ്ട്. പൊലീസുകാരുടെ കുറവ് കാരണം ഹോംഗാര്‍ഡുകളെ സ്റ്റേഷൻ ജോലിക്കായി ഉപയോഗിക്കുന്നതും ഇവിടെ പതിവാണ്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് മറ്റൊരു പ്രശ്നം. നിലവിൽ ഉള്ളവരിൽ മിക്കവരും ക്യാമ്പില്‍നിന്ന് എത്തിയവരാണ്. ഒരു ദിവസം മൂന്നുപേര്‍ ചെയ്യേണ്ട പാറാവ് ജോലി രണ്ടുപേര്‍ ചെയ്യേണ്ടിവരുന്നത് ജോലിഭാരം വര്‍ധിപ്പിക്കുന്നു. ജി.ഡി ചാര്‍ജിന് ഉദ്യോഗസ്ഥരില്ലാത്തതും സി.പി.ഒമാരുടെ കുറവും സ്‌റ്റേഷനുകളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നു. കേസുമായി ബന്ധപ്പെട്ട െറക്കോഡുകള്‍ തയാറാക്കേണ്ട വിഭാഗത്തിലും ഉദ്യോഗസ്ഥരുടെ കുറവുമൂലം പല കേസുകളും സമയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലത്രെ. സ്റ്റുഡൻറ്സ് െപാലീസ് കാഡറ്റ് പ്രവര്‍ത്തനവും ജനമൈത്രി പൊലീസും ഏതാണ്ട് നിലച്ചമട്ടാണ്. കൂടുതൽ പൊലീസുകാരെ നിയമിച്ച് മലയോരമേഖലയിലെ ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story