Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:26 PM IST Updated On
date_range 12 Aug 2017 2:26 PM ISTഎം.എൽ.എക്കെതിരായ കേസ്; പൊലീസ് നിയമം ദുരുപയോഗം ചെയ്യുന്നു ^വി.എം. സുധീരൻ
text_fieldsbookmark_border
എം.എൽ.എക്കെതിരായ കേസ്; പൊലീസ് നിയമം ദുരുപയോഗം ചെയ്യുന്നു -വി.എം. സുധീരൻ നെയ്യാറ്റിൻകര: കോവളം എം.എൽ.എ വിൻസെൻറിെൻറ കാര്യത്തിൽ പൊലീസ് നിയമം ദുരുപയോഗം ചെയ്യുന്നതായി വി.എം. സുധീരൻ. നിയമം എല്ലാവർക്കും ഒരുപോലെയാവണമെന്നും സുധീരൻ പറഞ്ഞു. വെള്ളിയാഴ്ച നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന വിൻസെൻറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ. കേരളത്തിൽ അങ്ങോളമിങ്ങോളം മദ്യശാലകൾക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഒരു ജനപ്രതിനിധിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടില്ല. ബാലരാമപുരത്തെ മദ്യശാലക്കെതിരായ സമരത്തിൽ പങ്കെടുത്ത വിൻസെൻറിനെതിരെ മദ്യവിൽപന നടന്നിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന നഷ്ടം ഭാവനയിൽ കണക്കാക്കിയാണ് പൊലീസ് കേസെടുത്തത്. കൂടാതെ കോവളം കൊട്ടാരത്തിെൻറ കൈമാറ്റത്തിെൻറ കാര്യത്തിൽ സർക്കാറിെൻറ കള്ളക്കളി പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച സ്ഥലം എം.എൽ.എയെ ഒഴിവാക്കി നിർത്തുക എന്ന തന്ത്രം നടപ്പാക്കുകയായിരുന്നു. പൊലീസിെൻറ നീക്കങ്ങളിൽ വലിയ ദുരൂഹതയുണ്ടെന്നും വിൻസെൻറ് എം.എൽ.എ ജയിലിൽ തന്നെ കഴിയണമെന്ന ഗൂഢലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് 12.30നെത്തിയ സുധീരൻ 15 മിനിറ്റ് നേരത്തെ കൂടിക്കാഴ്ചക്ക് ശേഷമാണ് മടങ്ങിയത്. വ്യാഴാഴ്ച പി.സി. ജോർജ് എം.എൽ.എയും വിൻസെൻറിനെ കാണാൻ ജയിലിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story