Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 2:47 PM IST Updated On
date_range 11 Aug 2017 2:47 PM ISTആസിഡ് ആക്രമണം: പ്രതികളെ രക്ഷപ്പെടുത്താൻ നീക്കമെന്ന്
text_fieldsbookmark_border
അഞ്ചൽ: ഭാരതീപുരം എണ്ണപ്പനത്തോട്ടത്തിലെ ഓവർസീയറായ ശശികുമാരപിള്ളയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനും കേസ് ദുർബലപ്പെടുത്താനും ഗൂഢശ്രമമെന്ന് ആരോപണം. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാവിലെ എേട്ടാടെ ഓഫിസിൽ നിന്ന് തോട്ടത്തിലേക്ക് ബൈക്കിൽ പോകവേ മരച്ചുവട്ടിൽ മറഞ്ഞുനിന്ന ഒരാൾ ശശികുമാരപിള്ളയുടെ മുഖത്തേക്ക് ആസിഡ് ദ്രാവകം ഒഴിച്ച ശേഷം ഓടി മറഞ്ഞുവെന്നാണ് കേസ്. ആക്രമണത്തിനിരയായ ശശികുമാരപിള്ള തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഏരൂർ പൊലീസ് ചാർജ് ചെയ്ത കേസിെൻറ അന്വേഷണച്ചുമതല ഇപ്പോൾ അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർക്കാണ്. കേസന്വേഷണത്തിെൻറ ഭാഗമായി എണ്ണപ്പനത്തോട്ടത്തിലെ ഏതാനും തൊഴിലാളികളെ സർക്കിൾ ഒാഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം പറഞ്ഞുവിട്ടു. എന്നാൽ, ആശുപത്രിയിൽ ശശികുമാരപിള്ള പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലല്ല അന്വേഷണം നടക്കുന്നതെന്നാണ് തൊഴിലാളികളുടെയും ശശികുമാരപിള്ളയുടെയും ആരോപണം. ഇത് സംബന്ധിച്ച് ശശികുമാരപിള്ള ഡി.ജി.പിക്ക് പരാതി നൽകി. ഓഫിസിൽ നടക്കുന്ന തട്ടിപ്പുകളെയും തിരിമറികളെയും പറ്റി പലപ്പോഴും മേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടായിരുെന്നന്നും ഇതിെൻറ പകപോക്കലാണ് തനിക്ക് നേരെയുണ്ടായ ആക്രമണമെന്നുമാണ്പൊലീസിന് നൽകിയിട്ടുള്ള മൊഴിയിൽ ശശികുമാര പിള്ള പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story