Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 2:47 PM IST Updated On
date_range 11 Aug 2017 2:47 PM ISTയുവജന കൂട്ടായ്മ സംഘടിപ്പിച്ചു
text_fieldsbookmark_border
കുളത്തൂപ്പുഴ: യൂത്ത്കോണ്‍ഗ്രസ് സ്ഥാപകദിനത്തിൽ 'വര്‍ഗീയതക്കെതിരെ, കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസ്സുണര്‍ത്താന്‍' വിഷയത്തില്‍ കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റി . ഡോ. പ്രതാപവര്‍മതമ്പാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.ഇ. സഞ്ജയ്ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എ. ലത്തീഫ്, കുളത്തൂപ്പുഴ സലീം, സി. സുഭിലാഷ്കുമാര്‍, ബി. സുനില്‍കുമാര്‍, ജോസഫ്, ഷാജഹാന്‍ ചോഴിയക്കോട്, ലിജോ രാജന്‍ എന്നിര്‍ സംസാരിച്ചു. ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു ---- പത്തനാപുരം: ശബരി ബൈപാസിൽ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പിടവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കുന്നിക്കോട് ഭാഗത്തുനിന്നും തടിയുമായി വന്ന ലോറി എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പാതയോരത്ത് നിന്ന പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റ് മധ്യഭാഗത്ത് ഒടിഞ്ഞു. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. ലോറിയിൽ അമിതയളവിൽ തടിയുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story