Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവിയൂർ കേസ്:...

കവിയൂർ കേസ്: നുണപരിശോധനക്ക്​ തയാറെന്ന്​ ലതാ നായർ

text_fields
bookmark_border
തിരുവനന്തപുരം: കവിയൂർ പീഡനകേസിലെ ഏക പ്രതി ലതാ നായർ കോടതിയെ നുണപരിശോധനക്ക് സമ്മതം അറിയിച്ചു. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരായാണ് ലതാ നായർ സമ്മതമറിയിച്ചത്. മുമ്പും സി.ബി.ഐ നുണപരിശോധനക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അന്ന് ലതാനായർ സമ്മതം നൽകിയിരുന്നില്ല. കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത കേസിെല പ്രതിയാണ് ലതാ നായർ. നേരത്തേ സി.ബി.ഐ സമർപ്പിച്ച രണ്ട് അേന്വഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരി തന്നെയാണ് മകൾ അനഘയെ പീഡിപ്പിച്ചതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്രൈം പത്രാധിപർ നന്ദകുമാറും ഹരജി നൽകിയിരുന്നു. ലതാനായർ അനഘയെ പ്രമുഖ രാഷ്ട്രീയനേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ചവെച്ചതി​െൻറ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തി​െൻറ കുടുംബാംഗങ്ങളുടെ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story