Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം...

കൊല്ലം ഇ--^മാലിന്യമുക്ത നഗരമാക്കാനുള്ള പദ്ധതി നിലച്ചു

text_fields
bookmark_border
കൊല്ലം ഇ---മാലിന്യമുക്ത നഗരമാക്കാനുള്ള പദ്ധതി നിലച്ചു കൊല്ലം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡുമായി സഹകരിച്ച് കൊല്ലം നഗരത്തെ സമ്പൂര്‍ണ ഇ---മാലിന്യ മുക്തമാക്കുന്നതിനുള്ള കോര്‍പറേഷന്‍ പദ്ധതി നിലച്ചു. ഒരുമാസം കൊണ്ട് നഗരത്തെ ഇ--മാലിന്യമുക്ത നഗരമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ കൊല്ലം എസ്.എൻ കോളജിൽനിന്നും വിവിധ വാർഡുകളിൽനിന്നും ശേഖരിച്ച മാലിന്യം ക്ലീൻ കേരള അധികൃതരെത്തി കൊണ്ടുപോയി. 2016 ഫെബ്രുവരി ഒന്നിന് തുടങ്ങി 29ന് അവസാനിക്കുന്ന പ്രവര്‍ത്തനത്തിലൂടെ നഗരത്തെ ഇ--മാലിന്യമുക്ത നഗരമാക്കി മാറ്റാന്‍ ഉദ്ദേശിച്ചായിരുന്നു പദ്ധതി. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ച് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ ഇ-മാലിന്യം കിലോക്ക് 25 രൂപ നിരക്കില്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതായിരുന്നു ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ഇതോടൊപ്പം മുനിസിപ്പല്‍ കോര്‍പറേഷൻ വിവിധ സോണുകളിലും ഇ-മാലിന്യം ശേഖരിക്കുന്നതിനായി കലക്ഷന്‍ പോയൻറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പദ്ധതി നിലക്കുകയായിരുന്നു. ഇ--മാർക്കറ്റ് നിലയ്ക്കാൻ കാരണം നോട്ട് പ്രതിസന്ധി കേന്ദ്ര സർക്കാറി​െൻറ നോട്ട് നിരോധനം വന്നതോടെയാണ് കോർപറേഷനിലെ ഇ-മാർക്കറ്റ് നിലക്കാൻ കാരണമെന്ന് ക്ലീൻ കേരള എം.ഡി കബീർ ബി. ഹാറൂൺ 'മാധ്യമ'ത്തോട് പറഞ്ഞു. ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾക്ക് പണം കൊടുക്കാനുള്ള തടസ്സമുണ്ടായി. കൊല്ലം കോർപറേഷൻ 500 കിലോ ഇ-മാലിന്യം സംഭരിച്ചാൽ ക്ലീന്‍ കേരള കമ്പനിയുടെ വാഹനമെത്തി അവ ഏറ്റുവാങ്ങും. മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് എം.ഡി അറിയിച്ചു. രണ്ടാംഘട്ട പ്രവർത്തനം ഉടൻ തുടങ്ങും കൊല്ലം കോർപറേഷനെ ഇ-മാലിന്യമുക്ത നഗരമാക്കുമെന്നും പ്ലാസ്റ്റിക് -ഇ-മാലിന്യം തരംതിരിച്ച് പുനഃചക്രമണത്തിന് നൽകുന്നതിലേക്കും അവ സൂക്ഷിക്കുന്നതിലേക്കായി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സ​െൻററുകൾ സ്ഥാപിക്കുമെന്നും ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ് അറിയിച്ചു. നാല് കോടിയുടെ ഡി.പി.ആർ തയാറാക്കി ശുചിത്വമിഷന് അംഗീകാരത്തിനായി നൽകിയതായും രണ്ടാംഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story