Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 2:54 PM IST Updated On
date_range 10 Aug 2017 2:54 PM ISTസംസ്ഥാനത്ത് മിസോറം ലോട്ടറിയുടെ വിതരണവും വിൽപനയും നിർത്തി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് മിസോറം ലോട്ടറിയുടെ വിതരണവും വിൽപനയും താൽക്കാലികമായി നിർത്തിെവച്ചു. ഇക്കാര്യം വ്യക്തമാക്കി മിസോറം സർക്കാറിെൻറ കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സൂപ്പര്‍ ഡീലക്‌സ് ലോട്ടറികളുടെ വില്‍പനയും നറുക്കെടുപ്പും നിര്‍ത്തിെവച്ചിക്കുകയാണെന്ന് മിസോറം ധനകാര്യ സെക്രട്ടറി ലാല്‍മാലസാവ്മ-യുടെ അറിയിപ്പിൽ പറയുന്നു. ധനമന്ത്രി ഡോ. തോമസ് െഎസക്കും സർക്കാറും കർശനനിലപാട് എടുക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നറുക്കെടുപ്പ് ആരംഭിക്കുമെന്ന തരത്തില്‍ പത്രപരസ്യം നല്‍കിയാണ് പഴയ സ്വകാര്യ ലോട്ടറി കമ്പനി മിസോറം ലോട്ടറിയുടെ വിപണനം തുടങ്ങിയത്. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി സംസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്ന ഇതരസംസ്ഥാന ലോട്ടറിയുടെ മടങ്ങിവരവിനെ എല്ലാവിഭാഗങ്ങളും ഒറ്റക്കെട്ടായി എതിർത്തു. സംസ്ഥാന ജി.എസ്.ടി നിയമത്തിനെ അടിസ്ഥാനമാക്കിയ ചട്ടങ്ങളും കേന്ദ്ര ലോട്ടറി നിയമത്തിെൻറ വിശദീകരണങ്ങളും പ്രകാരം വില്‍പനയും നറുക്കെടുപ്പും നടത്താനാവില്ലെന്നായിരുന്നു തോമസ് ഐസക്കിെൻറ നിലപാട്. വില്‍പനക്കായി കൊണ്ടുവന്നിരുന്ന മിസോറം ലോട്ടറി കണ്ടുകെട്ടി. വീണ്ടും മിസോറം ലോട്ടറിയുമായി വന്നിരിക്കുന്ന ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് മുമ്പ് ലോട്ടറി വില്‍പന നിയമങ്ങള്‍ ലംഘിച്ചതും മിസോറം സര്‍ക്കാറിനെ കോടികള്‍ കബളിപ്പിച്ചതുമായ സി.എ.ജി റിപ്പോര്‍ട്ട് ശ്രദ്ധയിൽകൊണ്ടുവരികയും ചെയ്തു. ഈ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ മിസോറം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുംനല്‍കി. അതിനുശേഷവും പത്രപരസ്യവുമായി മിസോറം സര്‍ക്കാര്‍ വന്നതോടെ മിസോറം ലോട്ടറി ഡയറക്ടര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനം മുന്നറിയിപ്പ് നൽകുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story