Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 2:53 PM IST Updated On
date_range 9 Aug 2017 2:53 PM ISTഅശാസ്ത്രീയതക്കും അന്ധവിശ്വാസത്തിനുമെതിരെ 'ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ്' ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ശാസ്ത്രസമൂഹം രാജ്യവ്യാപകമായി ആഹ്വാനംചെയ്തിരിക്കുന്ന ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ദേശീയവരുമാനത്തിെൻറ മൂന്ന് ശതമാനം ശാസ്ത്ര-സാങ്കേതിക ഗവേഷണത്തിന് നീക്കിവെക്കുക, അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടെയും മതപരമായ അസഹിഷ്ണുതയുടെയും പ്രചാരണം അവസാനിപ്പിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 51 (എ)ക്ക് അനുരോധമായി ശാസ്ത്രീയമനോഭാവവും മാനുഷികമൂല്യങ്ങളും അന്വേഷണത്വരയും വളര്‍ത്തിയെടുക്കുക, വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ശാസ്ത്രീയതെളിവുകളുടെ പിന്‍ബലമുള്ള ആശയങ്ങള്‍ മാത്രം പ്രദാനംചെയ്യുെന്നന്ന് ഉറപ്പുവരുത്തുക, എല്ലാ സര്‍ക്കാര്‍ നയങ്ങളും തെളിവുകളെ ആധാരമാക്കിയുള്ള ശാസ്ത്രത്തെ ആധാരമാക്കി രൂപവത്കരിക്കുക എന്നീ ആവശ്യങ്ങളാണ് മാര്‍ച്ച് ഉന്നയിക്കുന്നത്. രാജ്യത്ത് ഡൽഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മാർച്ച് നടക്കും. രാവിലെ 11ന് തിരുവനന്തപുരത്ത് പാളയം പബ്ലിക് ലൈബ്രറിക്ക് സമീപത്ത് നിന്ന് മാർച്ച് ആരംഭിക്കും. മാര്‍ച്ചിന് മുന്നോടിയായി രാവിലെ ഒമ്പതിന് പബ്ലിക് ലൈബ്രറി ഹാളില്‍ തിരുവനന്തപുരം ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്ടി)യിലെ ഫിസിക്‌സ് അധ്യാപകൻ ഡോ.ഉമേഷ് ആര്‍ കഥാനേ പ്രഭാഷണം നടത്തും. പ്രമുഖ ശാസ്ത്രജ്ഞന്മാരും ശാസ്ത്രഗവേഷകരും തലസ്ഥാനത്തെ വ്യത്യസ്ത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാർഥികളും വിവിധ ജില്ലകളില്‍ നിന്നെത്തുന്ന ശാസ്ത്രതൽപരരും മാർച്ചിൽ അണിനിരക്കും. പങ്കെടുക്കുന്നവര്‍ രാവിലെ 10.30-ന് പബ്ലിക് ലൈബ്രറിക്ക് സമീപമെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story