Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 2:41 PM IST Updated On
date_range 9 Aug 2017 2:41 PM ISTമെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെൻറ് ഓൺലൈൻ ഓപ്ഷനുള്ള സൗകര്യം സജ്ജമായി
text_fieldsbookmark_border
തിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു. അലോട്ട്മെൻറ് നടപടിക്രമങ്ങൾ ഹൈകോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും. സ്വാശ്രയ മെഡിക്കൽ, ഡെൻറൽ, ആയുർവേദ, സിദ്ധ, യുനാനി കോളജുകൾ കൂടി അലോട്ട്മെൻറിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷൻ ആൻഡ് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള താൽക്കാലിക ഫീസ് ഘടനയുടെയോ സർക്കാറും സ്വാശ്രയ മാനേജ്മെൻറുകളും തമ്മിൽ ഏർപ്പെട്ടിട്ടുള്ള കരാറിെൻറയോ അടിസ്ഥാനത്തിലാണ് സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിലേക്കുള്ള ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചിട്ടുള്ളത്. അഡ്മിഷൻ ആൻഡ് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ഫീസ് താൽക്കാലികവും വ്യത്യാസം വരാൻ സാധ്യതയുള്ളതുമാണ്. ഉയർന്ന ഫീസ് ബാധകമാക്കുന്നപക്ഷം അത് നൽകാൻ വിദ്യാർഥികൾ ബാധ്യസ്ഥരായിരിക്കും. മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ, ഈ അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തേതാണ്. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ 16ന് വൈകീട്ട് അഞ്ചുവരെ ലഭ്യമാകും. 18ന് രണ്ടാം ഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. നിശ്ചിത സമയത്തിനകം ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ അലോട്ട്മെൻറിനായി പരിഗണിക്കുന്നതല്ല. ഇവരുടെ മെഡിക്കൽ/അനുബന്ധ കോഴ്സുകളിലുള്ള ഹയർ ഓപ്ഷനുകൾ ഭാവിയിലുള്ള ഓൺലൈൻ അലോട്ട്മെൻറുകളിലും പരിഗണിക്കുന്നതല്ല. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ നിലവിലുള്ള അലോട്ട്മെൻറ് നിലനിൽക്കുന്നതായിരിക്കും. അലോട്ട്മെൻറ് സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും നിലവിലുള്ള ഒഴിവുകളുടെ പട്ടിക കോളജ്/കാറ്റഗറി തിരിച്ച് www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story