Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദിലീപി​െൻറ ഭൂമി:...

ദിലീപി​െൻറ ഭൂമി: ഡിജിറ്റൽ സംവിധാനം വഴി അളക്ക​ും

text_fields
bookmark_border
ആലങ്ങാട്: കരുമാല്ലൂർ വില്ലേജ് പരിധിയിലെ നടൻ ദിലീപി​െൻറ ഭൂമിയോടുചേർന്ന് പുറമ്പോക്ക് കൈയേറ്റമുള്ളതായി ആക്ഷേപമുള്ള സ്ഥലവും സമീപപ്രദേശങ്ങളും ഡിജിറ്റൽ സംവിധാനം വഴി അളന്നുതിട്ടപ്പെടുത്തും. ആധുനിക ഇലക്ട്രോണിക് സർവേ ഉപകരണമായ 'ടോട്ടൽ സ്റ്റേഷൻ' ഇതിനായി ഉപയോഗിക്കുമെന്ന് പറവൂർ തഹസിൽദാർ അബ്ദുൽ നാസർ പറഞ്ഞു. ഭൂമിയിൽ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കോഒാഡിനേറ്റുകൾ മാർക്ക്ചെയ്ത് ഈ പോയൻറുകൾ തമ്മിലുള്ള ദൂരം ടോട്ടൽ സ്റ്റേഷൻ സർവേ ഉപകരണം വഴി അളന്നു തിട്ടപ്പെടുത്തുകയുമാണ്ചെയ്യുക. ഇതുവഴി പത്തുവർഷം കൂടുമ്പോഴുള്ള റീസർവേകൾ ഒഴിവാക്കാനും ഭൂമികൈയേറുന്നവരെ എളുപ്പത്തിൽ പിടികൂടാനും സാധിക്കും. പെരിയാറി​െൻറ തീരത്തെ പുറമ്പോക്ക് കൈയേറ്റങ്ങൾ 'ടോട്ടൽ സ്റ്റേഷൻ' ഉപകരണവും ജി.പി.എസ് സംവിധാനവും ഉപയോഗിച്ച് വളരെ പെട്ടെന്നും കൃത്യതയോടെയും അളന്നു തിരിക്കാൻ കഴിയുമെന്നും തഹസിൽദാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story