Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 2:33 PM IST Updated On
date_range 6 Aug 2017 2:33 PM ISTനീതിയും സുരക്ഷയും ഉറപ്പാക്കണം
text_fieldsbookmark_border
ശാസ്താംകോട്ട: മുസ്ലിംകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹികനീതിയും സുരക്ഷയും ലഭ്യമാക്കാൻ ഭരണകൂടങ്ങൾ തയാറാകണമെന്ന് നാഷനൽ മുസ്ലിം കൗൺസിൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ. റഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡൻറ് വൈ.എ. സമദ് അധ്യക്ഷതവഹിച്ചു. പുരക്കുന്നിൽ അഷ്റഫ്, എ. നാസറുദീൻ, പോരുവഴി സലാം, സി.എ. ബഷീർകുട്ടി, തോപ്പിൽ ബദറുദ്ദീൻ, മാലുമേൽ സലിം, എസ്. അബ്ദുൽ ഷുക്കൂർ, വൈ. അബ്ദുൽ സലാം, ടി.പി. ഷാജഹാൻ, മൂലത്തറ നാസർ, എച്ച്. നൗഷാദ്, എ. ഇബ്രാഹിംകുട്ടി, അബ്ദുൽ റഷീദ്, പി. സജീവ് എന്നിവർ സംസാരിച്ചു. ഇ. അസീസുകുട്ടി അനുസ്മരണം must കരുനാഗപ്പള്ളി: ചിറ്റുമൂല വൈ.എം.എം ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ വൈ.എം.എം സെൻട്രൽ സ്കൂളിൽ ഇ. അസീസുകുട്ടി അനുസ്മരണവും കാൻസർ ബോധവത്കരണ ക്യാമ്പും ഞായറാഴ്ച സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന, ചികിത്സാ സഹായം, അവാർഡ് വിതരണം എന്നിവ നടക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് പൊതുസമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ആർ. രാമചന്ദ്രൻ എം.എൽ.എ ചികിത്സാസഹായം, അവാർഡ് വിതരണം എന്നിവ നിർവഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ ഡോ. ടി.എ. സലിം അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story