Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉഴവൂർ വിജയ​െന...

ഉഴവൂർ വിജയ​െന അനുസ്​മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: എൻ.സി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡൻറും എൽ.ഡി.എഫ് നേതാവും വാഗ്മിയുമായിരുന്ന ഉഴവൂർ വിജയെന അനുസ്മരിച്ചു. പാർലമ​െൻററി വ്യാമോഹം തീരെ ഇല്ലാത്ത നന്മയും മുനുഷ്യസ്നേഹവും നിറഞ്ഞ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് സുപരിചിതനായ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നർമരസത്തിലൂടെ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം ജനങ്ങൾക്ക് പകർന്നുകൊടുത്ത ജനകീയ നേതാവായിരുന്നു ഉഴവൂർ വിജയനെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ആറ്റിങ്ങൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.െഎ നേതാവ് സി. ദിവാകരൻ എം.എൽ.എ, കോൺഗ്രസ് െഎ നേതാവ് കരകുളം കൃഷ്ണപിള്ള, എൽ.ഡി.എഫ് കൺവീനർ വി. ഗംഗാധരൻനാടാർ, കെ. ശങ്കരനാരായണപിള്ള, ഉഴമലയ്ക്കൽ വേണുഗോപാൽ, കെൽ ചെയർമാൻ അഡ്വ. വർക്കല, ബി. രവികുമാർ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story