Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:47 PM IST Updated On
date_range 4 Aug 2017 2:47 PM ISTകെ.എം.വൈ.എഫ് മാനവികസംഗമം കടയ്ക്കലിൽ
text_fieldsbookmark_border
കടയ്ക്കൽ: 'ഫാഷിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക' എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിെൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നാലിന് കടയ്ക്കലിൽ മാനവികസംഗമം നടത്തും. കടയ്ക്കൽ പ്രൈവറ്റ് ബസ്സ്റ്റാൻഡ് മൈതാനിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദിെൻറ അധ്യക്ഷതയിൽ നടക്കുന്ന സംഗമം മാധ്യമ നിരൂപകൻ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളാർവട്ടം ശെൽവരാജ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കണ്ണനല്ലൂർ നാഷിദ് ബാഖവി, എ. നിസാറുദ്ദീൻ നദ്വി, എൻ.എം. ജാബിർ ബാഖവി, എ.എം. യൂസുഫുൽ ഹാദി എന്നിവർ സംസാരിക്കും. ഡോക്യുമെൻററി പ്രദർശനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story