Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:47 PM IST Updated On
date_range 4 Aug 2017 2:47 PM ISTവിദ്യാർഥികൾക്ക് പ്രഭാതഭക്ഷണവുമായി ഇട്ടിവ ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
കടയ്ക്കൽ: ഇട്ടിവ ഗ്രാമപഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ഇനിമുതൽ പ്രഭാതഭക്ഷണവും. ഗ്രാമപഞ്ചായത്തിെൻറ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രഭാതഭക്ഷണം നൽകുന്നത്. പഞ്ചായത്തിലെ സർക്കാർ എൽ.പി, യു.പി സ്കൂളുകളിലെ 425 കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 4.08 ലക്ഷം രൂപയാണ് ഇതിന്വേണ്ടി ഇൗവർഷം ചെലവഴിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചരിപ്പറമ്പ് ഗവ. യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. പ്രിയകുമാരി അധ്യക്ഷത വഹിച്ചു. ബി. മുരളീധരൻപിള്ള, എസ്. ബേബിഷീല, വയല ശശി, സി. ബിന്ദു, വി. ഷീബ, ഹെഡ്മിസ്ട്രസ് ആനന്ദഭായി, എം.ആർ. സുധാദേവി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ കോട്ടുക്കൽ, കിഴുതോണി, പെരിങ്ങാട് സ്കൂളുകളിലും പദ്ധതിതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story