Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡി​െൻറ ശോച്യാവസ്ഥ:...

റോഡി​െൻറ ശോച്യാവസ്ഥ: നാട്ടുകാർ സമരത്തിന്​

text_fields
bookmark_border
പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കോട്ടക്കയം മുതൽ ചെരിപ്പിട്ടക്കാവ് വരെയുള്ള പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങുന്നു. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷ​െൻറ നിയന്ത്രണത്തിലുള്ള ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കോര്‍പറേഷ​െൻറ മുള്ളുമല എസ്‌റ്റേറ്റ് പടിക്കല്‍ ഉപരോധസമരം നടത്തും. നൂറിലധികം ആദിവാസി കുടുംബങ്ങളും അയ്യായിരത്തിലധികം യാത്രക്കാരും ആശ്രയിക്കുന്ന പാത തകര്‍ച്ചയിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തമിഴ്നാട്ടിൽ പോകാനുള്ള എളുപ്പമാർഗമാണ് മുള്ളുമല വഴിയുള്ള ഈ പാത. കെ.എസ്.ആര്‍.ടി.സി അടക്കം സര്‍വിസ് നടത്തുന്ന പാതയാണിത്‌. തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങള്‍ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധി തവണ പരാതിയും നൽകിയിരുന്നു. തോട്ടം മേഖലയിലെ റോഡ് ആയതുകൊണ്ട് ജനപ്രതിനിധികൾക്ക് ഫണ്ട് അനുവദിക്കാൻ കഴിയില്ല. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഉപരോധം. കോര്‍പറേഷ​െൻറ അടക്കമുള്ള എല്ലാ വാഹനങ്ങളും തടയുമെന്ന് സമരക്കാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story