Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികജാതി പീഡനം:...

പട്ടികജാതി പീഡനം: ദേശീയ കമീഷൻ സെപ്​റ്റംബറിൽ പ്രത്യേക സിറ്റിങ്​ നടത്തും സംസ്​ഥാന സർക്കാറിന്​ നോട്ടീസയച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തില്‍ നടന്നുവരുന്ന പട്ടികജാതി പീഡനങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് പരിശോധിക്കാന്‍ ദേശീയ പട്ടികജാതി കമീഷന്‍ െസപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ച തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് നടത്തും. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു. പീഡനത്തിനിരയായ പട്ടികജാതിക്കാര്‍ക്ക് എത്രരൂപ നഷ്ടപരിഹാരം നൽകി, കേന്ദ്രഫണ്ട് എത്രവരെ ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ദലിത് സ്ത്രീകള്‍ പീഡനത്തിനിരയാകുന്നത് കേരളത്തിലാണെന്ന് ദേശീയ പട്ടികജാതി കമീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ എൽ. മുരുഗന്‍ ചൂണ്ടിക്കാട്ടി. 2016 ജൂണിനും 2017 ഏപ്രിലിനും ഇടക്ക് കേരളത്തില്‍ 12 ദലിതര്‍ കൊല്ലപ്പെട്ടു, 155 ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി, 685 മറ്റ് കേസുകള്‍ എന്നിങ്ങനെ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു. ആയിരത്തോളം കേസുകളാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം ദലിതര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയില്‍ സി.പി.എമ്മുകാരാല്‍ കുടിയിറക്കപ്പെട്ട കുമാരിക്ക് എത്രയുംവേഗം ഭൂമിയും വീടും നൽകണം. തൃശൂരില്‍ പൊലീസ് പീഡനത്തിനിരയായി മരിച്ച വിനായക​െൻറ വീട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story