Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലിന്യമുക്ത കേരളം:...

മാലിന്യമുക്ത കേരളം: റിസോഴ്സ്​ പേഴ്സൺമാരുടെ പരിശീലനം സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' മുദ്രാവാക്യം ഉയർത്തി ആരംഭിച്ചിട്ടുള്ള മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി 51 മുതൽ 100 വരെയുള്ള നഗരസഭ വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാളിൽ നടന്നു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ശുചിത്വമിഷ​െൻറ ആർ.പിമാരായ ഷൈജ ബോബൻ, ജയന്തി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനിൽകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ആഗസ്റ്റ് മുതൽ വാർഡ്തലത്തിൽ നടക്കുന്ന പരിശീലനപരിപാടി ആസൂത്രണംചെയ്യുകയും സർവേ ഫോറങ്ങൾ സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുകയുംചെയ്തു. വിവിധ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story