Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:44 PM IST Updated On
date_range 4 Aug 2017 2:44 PM ISTമുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ, വൈ. നൗഷാദ് ജനറൽ സെക്രട്ടറി
text_fieldsbookmark_border
കൊല്ലം: പുതിയ മെംബർഷിപ്പിെൻറ അടിസ്ഥാനത്തിൽ മുസ്ലിംലീഗ് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം. അൻസാറുദ്ദീനെ പ്രസിഡൻറായും നൗഷാദ് യൂനുസിനെ ജനറൽ സെക്രട്ടറിയായും എം.എ സലാമിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വട്ടപ്പാറ നാസിമുദ്ദീൻ, എ. അബ്്ദുൽ റഹ്മാൻ, കെ.യു. ബഷീർ, എൻ.എൻ. റാവുത്തർ (വൈസ് പ്രസി), വരവിള നവാസ്, പുന്നല ഇബ്രാഹീംകുട്ടി, തോപ്പിൽ ജമാലുദ്ദീൻ, ചാത്തിനാംകുളം സലീം (സെക്ര). ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എ ഡോ. എ. യൂനുസ്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല തെരഞ്ഞെടുപ്പ് സമിതി കൺവീനറും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്. ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story