Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:41 PM IST Updated On
date_range 4 Aug 2017 2:41 PM ISTഅർധരാത്രിയിൽ ആക്രമണം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: അർധരാത്രി ആക്രമണം നടത്തിയ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരുക്കുവിളാകം വീട്, കണ്ണേറ്റുമുക്ക്, തൈക്കാട് താമസിക്കുന്ന കൂടം പ്രകാശ് എന്ന പ്രകാശ് കുമാറിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ്ചെയ്തത്. തൈക്കാട് ആശുപത്രിക്ക് സമീപം പബ്ലിക് റോഡിൽ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും നോട്ടീസുകളും നശിപ്പിച്ച പ്രതി ഒാടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജിെൻറ നേതൃത്വത്തിൽ എസ്.പി. പ്രകാശ്, ജോണി, ഗോപകുമാർ, നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story