Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െക.എസ്​.ആർ.ടി.സി:...

​െക.എസ്​.ആർ.ടി.സി: പണിമുടക്കിയവരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം

text_fields
bookmark_border
കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനകൾ കഴിഞ്ഞദിവസം നടത്തിയ പണിമുടക്കിൽ പെങ്കടുത്തവരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം. കരുനാഗപ്പള്ളിയിൽ സമരത്തിൽ പങ്കെടുത്ത അമ്പതോളം ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. എറണാകുളം, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സ്ഥലംമാറ്റം. കരുനാഗപ്പള്ളി ഡിപ്പോയിൽ 72 ഷെഡ്യൂളുകളാണ് ദിവസവും സർവിസ് നടത്താറുള്ളത്. ഇതിൽ 40ഓളം ഷെഡ്യൂളുകൾ മുടങ്ങിയിരുന്നു. തുടർന്നാണ് ചീഫ് ഒാഫിസിൽനിന്ന് നടപടിക്ക് നിർദേശംനൽകിയത്. നോട്ടീസ് നൽകി നടത്തിയ പണിമുടക്കിൽ പെങ്കടുത്തവർക്കെതിരെ മാനേജ്മ​െൻറ് നടപടി സ്വീകരിക്കുന്നതിൽ ജീവനക്കാർ പ്രതിഷേധത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story