Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എമ്മുമായുള്ള...

സി.പി.എമ്മുമായുള്ള ഭിന്നത; മന്ത്രി പ​െങ്കടുത്ത ചടങ്ങ്​ സി.പി.​െഎ ബഹിഷ്​കരിച്ചു

text_fields
bookmark_border
കണ്ണനല്ലൂർ: തൃക്കോവിൽവട്ടം പഞ്ചായത്തിൽ നിലനിൽക്കുന്ന സി.പി.എം-സി.പി.ഐ തർക്കത്തെ തുടർന്ന് ഡീസൻറ്മുക്കിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത റോഡി​െൻറ പുനർനിർമാണ ഉദ്ഘാടന ചടങ്ങ് സി.പി.ഐ ബഹിഷ്കരിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട സി.പി.ഐയുടെ പഞ്ചായത്ത് പ്രസിഡൻറും എത്തിയില്ല. എ.ഐ.എസ്.എഫി​െൻറ ജില്ല സമ്മേളനം മുഖത്തലയിൽ നടന്നതോടെയാണ് ഇരുപാർട്ടികളും തമ്മിൽ അകൽച്ചയുണ്ടായത്. മുഖത്തലയിൽ സി.പി.ഐ ഓഫിസ് അടിച്ചുതകർക്കുകയും സി.പി.എം ആഭിമുഖ്യമുള്ള സ്വരലയക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. സി.പി.എം പഞ്ചായത്ത് അംഗത്തിനും എ.ഐ.എസ്.എഫ് നേതാവിനും വെട്ടേറ്റ സംഭവവമുണ്ടായി. എ.ഐ.എസ്.എഫ് നേതാവിനെ ആക്രമിച്ചവരെ സി.പി.എം സംരക്ഷിക്കുന്നതിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും സഹകരണ ബാങ്കുകളിലും തങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story