Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബരിമല: റോഡ് പണികള്‍...

ശബരിമല: റോഡ് പണികള്‍ ഉത്സവത്തിനുമുമ്പ് പൂര്‍ത്തീകരിക്കും ^മന്ത്രി ജി. സുധാകരന്‍ -

text_fields
bookmark_border
ശബരിമല: റോഡ് പണികള്‍ ഉത്സവത്തിനുമുമ്പ് പൂര്‍ത്തീകരിക്കും -മന്ത്രി ജി. സുധാകരന്‍ - തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ സുഗമമായ യാത്ര ലക്ഷ്യമിട്ട് ഹൈകോടതി നിര്‍ദേശിച്ച റോഡുകളടക്കം 26 റോഡുകളിലും ആവശ്യമായിവരുന്ന അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍-B -Bഅറിയിച്ചു. എല്ലാപ്രവൃത്തികളും ഒക്‌ടോബര്‍ 31നുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതാകുന്നതി​െൻറ ഭാഗമായി പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റിങ് പൂര്‍ത്തീകരണശേഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു. സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചീഫ് എൻജിനീയര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story