Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകായികമേളകൾ...

കായികമേളകൾ ബഹിഷ്​കരിക്കും

text_fields
bookmark_border
തിരുവനന്തപുരം: കായികാധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങൾ കാേലാചിതമായി പരിഷ്കരിച്ച് തസ്തികകൾ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംയുക്ത കായികാധ്യാപക സംഘടന സർക്കാറിന് സമര നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ സ്പോർട്സ് ആൻഡ് ഗെയിംസ് ഉപജില്ല സെക്രട്ടറിമാരും തൽസ്ഥാനം രാജിവെച്ച് കായിക മേളകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ആരോഗ്യ കായിക വിദ്യാഭ്യാസ പരിശീലന പരിപാടി പ്രതിഷേധദിനമായി ആചരിക്കാനും എട്ടിന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസുകൾക്ക് മുന്നിൽ ധർണ നടത്താനും ഒപ്പം എല്ലാ റവന്യൂ ജില്ല, ഉപജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറിമാർ രാജിവെക്കാനും തീരുമാനിച്ചു. അധ്യാപകഭവൻ ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന പ്രസിഡൻറ് റെജി ഇട്ടൂപ്പ് അധ്യക്ഷതവഹിച്ചു. ഡി.പി.ഇ ടി.എ പ്രസിഡൻറ് കെ.എം. ബല്ലാൾ, കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന സെക്രട്ടറി ഷാജു. ടി, വിവിധ ജില്ല സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു. ഡി.പി.ഇ.ടി.എ സംസ്ഥാന സെക്രട്ടറി ഫാറൂഖ് പത്തൂർ സ്വാഗതവും കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന ട്രഷറർ സ്റ്റീഫൻ മാത്യു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story