Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:33 PM IST Updated On
date_range 4 Aug 2017 2:33 PM ISTഗണേശോത്സവം: സ്വാഗതസംഘം ഒാഫിസ് തുറന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 മുതൽ 28വരെ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഗണേശോത്സവത്തിെൻറ സ്വാഗതസംഘം ഒാഫിസ് പ്രവർത്തനം ആരംഭിച്ചു. ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ ഒാഫിസ് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ ഉദ്ഘാടനം ചെയ്തു. െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. മാധവൻ നായർ അധ്യക്ഷത വഹിച്ചു. ആറ്റുകാൽ ക്ഷേത്രം ചെയർമാൻ ആർ. രവീന്ദ്രൻ നായർ, ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായർ, ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് ചന്ദ്രശേഖരപിള്ള, സെക്രട്ടറി ശിശുപാലൻ നായർ, കേണൽ ഭുവനചന്ദ്രൻ, ആറ്റുകാൽ ശശിധരൻ നായർ, കെ.പി. രാമചന്ദ്രൻ നായർ, എം.എസ്. ഭുവനചന്ദ്രൻ, ജി. ജയശേഖരൻ നായർ, ജയശ്രീ ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story