Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:29 PM IST Updated On
date_range 4 Aug 2017 2:29 PM ISTറോഡ് കൈയേറിയുള്ള അനധികൃത കടകള്‍ക്കെതിരെ നടപടി തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭയിലെ കുഞ്ചലുംമൂട് മുതൽ ജയിൽ വരെയുള്ള പ്രദേശത്ത് റോഡ് കൈയേറി സ്ഥാപിച്ച അനധികൃത തട്ടുകടകളും ബങ്കുകളും നഗരസഭ നീക്കംചെയ്തു. പൂജപ്പുര മേഖലയിൽ റോഡുകളും നടപ്പാതകളും ൈകയേറി വ്യാപകമായി അനധികൃത കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതി ഉയര്‍ന്ന സാഹര്യത്തിലാണ് നഗരസഭ നടപടി സ്വീകരിച്ചത്. നഗരസഭ ഹെൽത്ത് വിഭാഗത്തിെൻറയും റവന്യൂ വിഭാഗത്തിെൻറയും നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് 25 ഓളം അനധികൃത കടകള്‍ നീക്കംചെയ്തു. നടപടികള്‍ വരുംദിനങ്ങളിൽ തുടരുമെന്ന് മേയര്‍ അറിയിച്ചു. ഹെൽത്ത് സ്ക്വാഡിെൻറ നേതൃത്വത്തിൽ 17 രാത്രികാല തട്ടുകടകളിൽനിന്നായി 45 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story