Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:29 PM IST Updated On
date_range 4 Aug 2017 2:29 PM ISTഹിമാചൽപ്രദേശ് സർക്കാർ സഹകരണത്തോടെ ഇടുക്കി, വയനാട് ജില്ലകളിൽ ശീതജല മത്സ്യ കൃഷി
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക കാലാവസ്ഥ ഉപയോഗപ്പെടുത്തി ശീതജല മത്സ്യകൃഷിക്ക് ആവശ്യമായ സാങ്കേതികസഹായം ഹിമാചൽപ്രദേശ് സർക്കാറിൽനിന്ന് ലഭ്യമാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ശീതജല മത്സ്യകൃഷി വികസന ൃസാധ്യതകളെക്കുറിച്ച് നേരിട്ട് പഠിക്കുന്നതിനായി ശീതജല മത്സ്യകൃഷിയിൽ മുന്നിട്ട് നിൽക്കുന്ന ഹിമാചൽപ്രദേശിലെ മുഖ്യമന്ത്രി വീർഭഭ്രസിങ്, ഫിഷറീസ് മന്ത്രി താക്കൂർസിങ് ബർമുറി എന്നിവരെ സിംലയിൽ സന്ദർശിച്ച് ചർച്ചകൾ ൃനടത്തിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. 20 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പുള്ള ജലത്തിലാണ് ശീതജല മത്സ്യക്കൃഷി നടത്തുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ ശീതജല മത്സ്യകൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. താഴ്ന്ന ജലോഷ്മാവ് ഉയർന്ന നിലയിലുള്ള പ്രാണവായു, കുറഞ്ഞ കാർബൺഡൈ ഓക്സൈഡ്, ഉയർന്ന സുതാര്യത, കുറഞ്ഞ പ്ലവക ഉൽപാദനക്ഷമത എന്നിവയാണ് ഇത്തരം ജലാശയങ്ങളുടെ പ്രത്യേകതകൾ. നേരത്തെതന്നെ ഇതിനുള്ള ഉദ്യമം ആരംഭിച്ചിരുന്നെങ്കിലും മുന്നേറാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story