Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:29 PM IST Updated On
date_range 4 Aug 2017 2:29 PM ISTപാർലമെൻററി വ്യവസ്ഥയിലൂടെ ഫാഷിസം കടന്നുവരുന്നത് തടയണം ^മന്ത്രി എ.കെ. ബാലൻ
text_fieldsbookmark_border
പാർലമെൻററി വ്യവസ്ഥയിലൂടെ ഫാഷിസം കടന്നുവരുന്നത് തടയണം -മന്ത്രി എ.കെ. ബാലൻ തിരുവനന്തപുരം: പാർലമെൻററി വ്യവസ്ഥയിലൂടെ ഫാഷിസം കടന്നുവരുന്നത് തടയാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സജ്ജരാകണമെന്ന് മന്ത്രി. എ.കെ. ബാലൻ പറഞ്ഞു. പാർലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിെൻറ നിയന്ത്രണത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന പാർലമെൻററി ലിറ്ററസി ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.എ. വിദ്യാ മോഹൻ സ്കൂൾ ലിറ്ററസി ക്ലബിെൻറ ലോഗോ പ്രകാശനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ബിജു ലക്ഷ്മണൻ സ്വാഗതംപറഞ്ഞു. കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ജോസഫ് ആൻറണി പാർലമെൻററി ജനാധിപത്യത്തിെൻറ ഭാവി എന്ന വിഷയം അവതരിപ്പിച്ചു. പാർലമെൻററി ജനാധിപത്യത്തിൽ വിദ്യാർഥികളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന ഉപന്യാസമത്സരത്തിൽ സമ്മാനാർഹരായവർക്ക് മന്ത്രി സർട്ടിഫിക്കറ്റും േട്രാഫിയും നൽകി. പി.ടി.എ പ്രസിഡൻറ് ആർ. സുരേഷ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ സലിം, പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ സുരേഷ് ബാബു, സ്വാഗതസംഘം കൺവീനർ എം. ഷാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story