Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:29 PM IST Updated On
date_range 4 Aug 2017 2:29 PM IST1,890െൻറ ഷൂവിന് അടച്ചത് 1,89,000; സൗദി പൗരനെ കാത്ത് കടയുടമ
text_fieldsbookmark_border
കോട്ടക്കൽ: കടയിൽനിന്ന് ഒരു ജോടി ഷൂ വാങ്ങിയ സൗദി പൗരൻ 1,890 രൂപക്ക് പകരം കാർഡുപയോഗിച്ച് അടച്ചത് 1,89,000. കടയടക്കുന്ന സമയത്ത് കലക്ഷൻ നോക്കിയപ്പോൾ കൂടുതൽ തുക കണ്ടതോടെ മാനേജർ നടത്തിയ പരിശോധനയിലാണ് ഷൂവിന് വൻ തുക ഇൗടാക്കിയതായി കണ്ടത്. ഇതോടെ ജീവനക്കാർ വെട്ടിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷൂ വാങ്ങിയത് അറബിയാണെന്ന് കണ്ടെത്തിയതോടെ മാനേജർ പി. നൗഫൽ കോട്ടക്കൽ പൊലീസിൽ വിവരമറിയിച്ചു. ആയുർവേദ ചികിത്സക്കെത്തിയതാകാമെന്ന നിഗമനത്തിൽ കോട്ടക്കൽ എസ്.ഐ ആർ. വിനോദും സംഘവും എല്ലാ ചികിത്സാലയങ്ങളിലും കയറിയിറങ്ങി. രണ്ടു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ആര്യവൈദ്യശാല ഒ.പി വിഭാഗത്തിൽ ചികിത്സക്കെത്തിയ സൗദി പൗരൻ അൽസാദൻ മുബാറകിെന കുറിച്ച് വിവരം ലഭിക്കുന്നത്. മകൻ സാദെൻറ ചികിത്സക്കായി കഴിഞ്ഞ 27നാണ് ഇദ്ദേഹം കോട്ടക്കലിൽ എത്തിയത്. പൊലീസും എച്ച്.ഡി.എഫ്.സി ഉദ്യോഗസ്ഥരും വിഷയം അറിയിച്ചതോടെയാണ് ഇദ്ദേഹം സംഭവമറിയുന്നത്. പത്തു ദിവസത്തിനകം അക്കൗണ്ടിൽ പണം തരിച്ചെത്തുമെന്ന് അധികൃതർ ഉറപ്പു നൽകി. CAPTION മുബാറകിന് വിവരങ്ങൾ കൈമാറുന്ന എസ്.ഐ ആർ. വിനോദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story