Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 2:47 PM IST Updated On
date_range 3 Aug 2017 2:47 PM IST'ഋതു' പദ്ധതി ജില്ലയിൽ അഞ്ച് സ്കൂളുകളിൽ
text_fieldsbookmark_border
കൊല്ലം: കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യസംരക്ഷണം ആയുർവേദത്തിലൂടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഋതു പദ്ധതി 2017-18 സാമ്പത്തികവർഷം ജില്ലയിൽ അഞ്ച് സ്കൂളുകളിൽ നടപ്പാക്കും. നെടുങ്ങോലം, കുലശേഖരപുരം, വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളും തലവൂർ ഡി.വി.എച്ച്.എസ്.എസും പവിേത്രശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ വിദ്യാർഥിനികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലതല ഉദ്ഘാടനം മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിക്കും. കാർഷികമേള കൊല്ലം: കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തിൽ ജില്ലതല കാർഷികമേള വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചടയമംഗലം നീർത്തട വികസന പരിപാലന കേന്ദ്രത്തിൽ നടക്കും. സെമിനാറുകൾ, കർഷക സംഗമം, കാർഷിക പ്രദർശനം, കർഷകരും ശാസ്ത്രജ്ഞരുമായി മുഖാമുഖം എന്നിവയും മേളയുടെ ഭാഗമായി നടക്കും. വ്യാഴാഴ്ച രാവിലെ 10.30ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മേള ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രദർശന സ്റ്റാളിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ നിർവഹിക്കും. കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി കൊല്ലം: മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ നടപ്പാക്കുന്ന മിൽമ- സുരഭി-2017 കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു ആഗസ്റ്റ് ആറിന് നിർവഹിക്കും. രാവിലെ 10.30ന് അഞ്ചൽ റോയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മിൽമ തിരുവനന്തപുരം മേഖല യൂനിയൻ ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിക്കും. എൻ.കെ. േപ്രമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സമഗ്ര സാക്ഷരത സർവേ 25 മുതൽ കൊല്ലം: ജില്ലയിൽ സമഗ്ര സാക്ഷരത സർവേ 25ന് തുടങ്ങും. ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കി തുടർവിദ്യാഭ്യാസ പരിപാടി ചിട്ടപ്പെടുത്തുന്നതിനാണ് സർവേ നടത്തുന്നത്. തുടർ വിദ്യാഭ്യാസ പരിപാടി കൂടുതൽ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമുള്ള കർമപദ്ധതിക്ക് ജില്ല പഞ്ചായത്തിൽ ചേർന്ന ജില്ല സാക്ഷരത സമിതി യോഗം രൂപംനൽകി. പരിസ്ഥിതി സാക്ഷരത പദ്ധതിയുടെ ഭാഗമായി ജലേസ്രാതസ്സുകളുടെ സ്ഥിതിവിവര കണക്കെടുക്കുന്ന പ്രവർത്തനം ആഗസ്റ്റ് രണ്ടാം വാരവും ട്രാൻസ്ജെൻഡേഴ്സിെൻറ തുടർവിദ്യാഭ്യാസ പരിപാടിയും പത്താംക്ലാസ്, ഹയർ സെക്കൻഡറി തുല്യത കോഴ്സും സെപ്റ്റംബറിലും തുടങ്ങും. സെപ്റ്റംബറിൽ ഫിഷറീസ് വകുപ്പിെൻറ സഹകരണത്തോടെ തീരദേശ സാക്ഷരത പരിപാടി ആരംഭിക്കാൻ തീരുമാനിച്ചു. പട്ടികജാതി സാക്ഷരത പരിപാടിക്കും രൂപംനൽകി. പട്ടികജാതി കുട്ടികൾക്ക് സൗജന്യ ട്യൂഷൻ ഏർപ്പെടുത്താനും തീരുമാനമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജൂലിയറ്റ് നെൽസൺ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ല പ്ലാനിങ് ഓഫിസർ ആർ. മണിലാൽ, േപ്രാജക്ട് ഡയറക്ടർ എ. ലാസർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ബാബുക്കുട്ടൻ, പ്ലാൻ കോഓഡിനേറ്റർ എം. വിശ്വനാഥൻ, ഡോ. പി.കെ. ഗോപൻ, കെ.വി. രാമാനുജൻതമ്പി, എസ്. ഗീതകുമാരി, ജി. ഋഷികേശൻനായർ, റമിയബീഗം, എസ്. മായ, വിശ്വനാഥക്കുറുപ്പ്, സാക്ഷരത മിഷൻ കോഓഡിനേറ്റർ എസ്.പി. ഹരിഹരൻ ഉണ്ണിത്താൻ, അസി. കോഓഡിനേറ്റർമാരായ ഡോ. പി. മുരുകദാസ്, ഡി. ശാന്ത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story