Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 2:42 PM IST Updated On
date_range 3 Aug 2017 2:42 PM ISTതുടർവിദ്യാഭ്യാസം കാത്ത് 918 ഭിന്നലിംഗക്കാർ; കൂടുതൽ പേർ കൊല്ലത്ത്
text_fieldsbookmark_border
തിരുവനന്തപുരം: സാക്ഷരത മിഷൻ ആവിഷ്കരിച്ച 'സമന്വയ' ട്രാൻസ്ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതിയിൽ ചേരാൻ സന്നദ്ധരായി 918 ഭിന്നലിംഗക്കാർ. സാക്ഷരത മിഷൻ സർവേയിലാണ് ഇവരെ കണ്ടെത്തിയത്. കൊല്ലം ജില്ലയിലാണ് കൂടുതൽ ഭിന്നലിംഗക്കാർ തുടർവിദ്യാഭ്യാസത്തിന് താൽപര്യം പ്രകടിപ്പിച്ചത്. കൊല്ലം -124, കോട്ടയം -108, പത്തനംതിട്ട- 103, കണ്ണൂർ- 102, കോഴിക്കോട്- 80, തിരുവനന്തപുരം -74, തൃശൂർ- 56, കാസർകോട്- 51, പാലക്കാട്- 45, വയനാട്- 39, എറണാകുളം- 36, ആലപ്പുഴ- 35, ഇടുക്കി- 34, മലപ്പുറം- 31 എന്നിങ്ങനെയാണ് എണ്ണം. സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് ഈ വിഭാഗത്തിൽ കൂടുതലാണ്. ഏഴിനും പത്താം തരത്തിനുമിടയിലാണ് കൂടുതൽപേരും സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചത്. വിദ്യാലയങ്ങളിലെ കളിയാക്കലുകൾ, കൗമാരപ്രായത്തിൽ സ്വന്തം ലിംഗത്വം തിരിച്ചറിയുന്നതും പഠനസൗഹൃദ സാഹചര്യം നഷ്ടമാകുന്നതുമാണ് പഠനം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കുന്നത്. നിരക്ഷരർ- -1.2 ശതമാനം, നാലാംതരത്തിൽ പഠനം നിർത്തേണ്ടിവന്നവർ- 1.76, നാലിനും ഏഴിനും ഇടയിൽ പഠിച്ചവർ 10.61, ഏഴിനും പത്തിനും ഇടയിൽ -39.15, ഹയർസെക്കൻഡറി വിദ്യാഭ്യാസം ഉള്ളവർ -26.65, ബിരുദം 13.60, ബിരുദാനന്തരബിരുദം -2.10 ശതമാനം. സ്വന്തം ലിംഗത്വം തുറന്നുപറഞ്ഞ് ജീവിക്കുന്നവരുടെ എണ്ണവും തുച്ഛമാണ്. സർവേയിൽ പങ്കെടുത്ത 37.5 ശതമാനം പേർക്ക് ഒരുവിധ ജനനരേഖയുമില്ല. 20.35 ശതമാനം വ്യക്തികൾ തൊഴിൽരഹിതരാണ്. സ്വകാര്യതൊഴിലിടങ്ങളിൽ- 16.70, സർക്കാർ ജോലിയിൽ 1.65, അർധസർക്കാർ സ്ഥാപനങ്ങളിൽ 5.86 ശതമാനം പേരും ജോലിനോക്കുന്നു. എന്നാൽ, സ്വന്തം ലിംഗത്വം മറ്റുള്ളവരുടെ മുന്നിലോ രേഖകളിലോ ഇവർ വെളിപ്പെടുത്തിയിട്ടില്ല. പലവിധ സ്വയംതൊഴിലുകളെ ആശ്രയിക്കുന്നത് - 30.86 ശതമാനം പേരാണ്. 6.85 ശതമാനം പേർ എപ്പോഴും ഭിക്ഷാടനവും 8.51 ശതമാനം പേർ ലൈംഗികവൃത്തിയും ഉപജീവനമാർഗമാക്കിയിരിക്കുന്നു. 49.77 ശതമാനം പേരുടെയും പ്രതിമാസവരുമാനം ആയിരം രൂപയിൽ താഴെയാണെന്നും സർവേ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 0.44 ശതമാനം ഇൻറർസെക്സ് വിഭാഗത്തിൽപെടുന്നവരാണ് (ഒരേ ശരീരത്തിൽ സ്ത്രീയുടെയും പുരുഷെൻറയും ലൈംഗിക അവയവങ്ങൾ കാണപ്പെടുന്ന അവസ്ഥ). 18.25 ശതമാനം ട്രാൻസ്മെൻ (സ്ത്രീയുടെ ശരീരവും പുരുഷെൻറ മനസ്സും) വിഭാഗവും 81.30 ശതമാനം ട്രാൻസ്വുമൺ (പുരുഷ ശരീരവും സ്ത്രീകളുടെ മനസ്സും) വിഭാഗവും ആയിരുന്നു. 41.92 ശതമാനം പേർ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്നവരും 27.54 ശതമാനം സ്വന്തം ഭവനങ്ങളിലും 27.76 ശതമാനം വാടകക്ക് താമസിക്കുന്നവരുമാണ് . 2.76 ശതമാനം പേർ നിരാശ്രയരായി ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story