Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 2:42 PM IST Updated On
date_range 3 Aug 2017 2:42 PM ISTൈജവ വൈവിധ്യ സംരക്ഷണം: കൂടുതൽ സ്ഥലങ്ങളുടെ പട്ടിക തയാറാക്കുന്നു
text_fieldsbookmark_border
കൊല്ലം: സംസ്ഥാനത്ത് ൈജവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി സംരക്ഷിക്കപ്പെടേണ്ട ഒാരോ ജില്ലയിലെയും പ്രദേശങ്ങളുടെ പട്ടിക ൈജവ വൈവിധ്യ ബോർഡ് തയാറാക്കുന്നു. ഇൗ മാസം 20നകം ഇതുസംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ ജില്ല കോഒാഡിനേറ്റർമാർക്ക് ബോർഡ് നിർദേശം നൽകി. വനമേഖലക്ക് പുറത്തുള്ള ൈജവ വൈവിധ്യ പരിപാലനത്തിൽ വിവിധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുെണ്ടങ്കിലും ഇത്തരത്തിലുള്ള പൈതൃക േകന്ദ്രങ്ങളുടെ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിൽ കൊല്ലം ആശ്രാമത്തെയും തൃശൂർ ചേറ്റുവയിലെയും കണ്ടൽകാടുകൾ, കുളവെട്ടികൾ വളരുന്ന തൃശൂരിലെ കലശമല എന്നിവ ജൈവ വൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രരാംഭ നടപടി വേഗത്തിലാക്കി. ആശ്രാമം കണ്ടൽക്കാടിെൻറ പ്രഖ്യാപനം മൂന്നുമാസത്തിനകം സാധ്യമാവുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തെ വെള്ളായണി കായൽ, കണ്ണൂരിലെ മാടായിപ്പാറ എന്നിവയും പൈതൃകസ്ഥാന പദവിയിലേക്ക് പരിഗണിക്കുന്ന പ്രധാന സ്ഥലങ്ങളാണ്. ഇത്തരത്തിൽ എല്ലാ ജില്ലകളിലുമുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമമെന്ന് ൈജവ ൈവവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ. ദിനേശൻ ചെറുവത്ത് 'മാധ്യമ'േത്താട് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇനിയും ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കി സമർപ്പിക്കാത്ത സ്ഥാപനങ്ങൾ എത്രയും വേഗം ഇത് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ സ്ഥാപനങ്ങൾ രജിസ്റ്റർ നൽകാനുള്ളത്. വയനാട് ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രജിസ്റ്റർ സമർപ്പിച്ചു. ദേശിയ ഹരിത ട്രൈബ്യൂണൽ വിഷയം പരിഗണനക്കുവന്ന സാഹചര്യത്തിൽ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ രൂപവത്കരണത്തിലും രജിസ്റ്റർ തയാറാക്കലിലും തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധപുലർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story