Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 2:38 PM IST Updated On
date_range 2 Aug 2017 2:38 PM ISTകരാർ നിയമനം
text_fieldsbookmark_border
തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്തവ്യാപാര വിപണിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പരിചയമുള്ള നാല് ലേല സഹായികളുടെയും മൂന്ന് ലേല തൊഴിലാളികളുടെയും ഒഴിവുണ്ട്. യോഗ്യത: ലേലസഹായികൾക്ക് ഡിഗ്രിയും പി.ജി.ഡി.സി.എയും. ലേല തൊഴിലാളികൾക്ക് എസ്.എസ്.എൽ.സിയും. പ്രായം 18നും 36 നും മധ്യേ. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 16 വൈകീട്ട് നാല്. വിവരങ്ങൾ: 0472 2813932, nedumangadrawm@gmail.com. പട്ടികജാതി നിയമസഭ സമിതി സന്ദർശിച്ചു തിരുവനന്തപുരം: വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ പട്ടികജാതി നിയമസഭ സമിതി സന്ദർശനം നടത്തി. കായികഇനങ്ങളിൽ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾക്ക് അഞ്ചാം ക്ലാസിലാണ് പ്രവേശനം നൽകുന്നത്. ജൂഡോ, റസലിങ്, ജിംനാസ്റ്റിക്, അത്ലറ്റിക്സ്, ഫുട്ബാൾ, തായ്കൊണ്ടോ കായികഇനങ്ങളിലാണ് സാധാരണ വിദ്യാഭ്യാസത്തോടൊപ്പം പരിശീലനം നൽകുന്നത്. കാലഘട്ടത്തിെൻറ മാറ്റത്തിനനുസരിച്ചുള്ള ചില ബുദ്ധിമുട്ടുകൾ ഇവിടെയുണ്ടെന്ന് സന്ദർശനശേഷം സമിതി ചെയർമാൻ ബി. സത്യൻ എം.എൽ.എ പറഞ്ഞു. ഇത് സംബന്ധിച്ച് അടിയന്തരമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികജാതി വകുപ്പ് ജോയൻറ് ഡയറക്ടർ (വിദ്യാഭ്യാസം) ഡോ. ഗംഗാധരന് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു. റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് സർക്കാറിന് സമർപ്പിച്ച് നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരും സമിതി അംഗങ്ങളുമായ കോവൂർ കുഞ്ഞുമോൻ, പുരുഷൻ കടലുണ്ടി, യു.ആർ. പ്രദീപ് എന്നിവരും വകുപ്പിലെ ഉദ്യോഗസ്ഥരും സന്ദർശകസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story