Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിറ്റി പൊലീസ്...

സിറ്റി പൊലീസ് തലപ്പത്തെ അഴിച്ചുപണി കൊലപാതക, അക്രമകേസുകൾ സുപ്രധാന ഘട്ടത്തിൽ നിൽക്കെ അന്വേഷണമികവിന് ഡി.ജി.പിയുടെ പ്രശംസ; പിന്നാലെ സ്ഥലംമാറ്റവും

text_fields
bookmark_border
തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷങ്ങളാൽ കലുഷിതമായ തലസ്ഥാന നഗരിയിലെ പൊലീസ് തലപ്പെത്ത അഴിച്ചുപണി കൊലപാതക, അക്രമകേസുകളുടെ അന്വേഷണം സുപ്രധാന ഘട്ടത്തിലിരിക്കെ. ജില്ലയിൽ വീണ്ടും അക്രമസാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ട് നിലനിൽക്കെയാണ് സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാറിനെയും ഡി.സി.പി അരുൾ ആർ.ബി.കൃഷ്ണയെയും സ്ഥലംമാറ്റിയത്. ഇതോടെ ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തക‍​െൻറ കൊലപാതകമടക്കം മൂന്നുദിവസത്തിനിടിയിൽ തലസ്ഥാനത്തുണ്ടായ അക്രമം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുമോയെന്ന സംശയം ബലപ്പെടുകയാണ്. ശനിയാഴ്ചയാണ് ആർ.എസ്.എസ് പ്രവർത്തകനായ രാജേഷിനെ 11 അംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കൊലപാതകം സി.പി.എം-ബി.ജെ.പി സംഘർഷത്തി‍​െൻറ ഭാഗമല്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചിരുന്നു. തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാറി​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിൽ രാജേഷി​െൻറത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് വ്യക്തമാക്കിയത്. ശ്രീകാര്യം പനച്ചംകുന്ന് കോളനിയിൽ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തി‍​െൻറ തുടർച്ചയായിരുന്നു കൊലപാതകം. സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകരെ സഹായിക്കാൻ രാജേഷ് ശ്രമിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നും റിപ്പോർട്ടിലുണ്ട്. പിടിയിലായവർ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞിരുന്നു. സംഭവം നടന്ന് 36 മണിക്കൂറിനുള്ളിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11പേരെയും വലയിലാക്കാൻ കമീഷണർ സ്പർജൻകുമാറി​െൻറയും ഡി.സി.പി അരുൺ ആർ.ബി.കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഇരുവർക്കും പ്രശംസാപത്രം നൽകുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ വാർത്തകുറിപ്പ് ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച രാത്രി ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവിൽ ഇരുവരും ഉൾപ്പെട്ടത്. സ്പർജൻ കുമാറിനെ പൊലീസ് ആസ്ഥാനത്തെ ഇേൻറനൽ സെക്യൂരിറ്റി ഡി.ഐ.ജിയായും അരുൺ ആർ.ബി. കൃഷ്ണയെ വയനാട് എസ്.പിയായുമാണ് നിയമിച്ചത്. കൊലപാതകത്തിൽ 11പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഏഴു പ്രതികളെ മാത്രമാണ് ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. ഈ ഏഴുപേരുടെയും പേരുകൾ രാജേഷി‍​െൻറ മരണമൊഴിയിൽ ഉണ്ട്. മറ്റു നാലുപേരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരുടെ ഫോൺ രേഖകൾ പരിശോധിക്കുന്ന ഘട്ടത്തിലാണ് സ്ഥലംമാറ്റം. കോടിയേരി ബാലകൃഷ്ണ‍​െൻറ മക‍​െൻറ വീടിനുനേരെ ആക്രമണം നടത്തിയവരെയും ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് അക്രമിച്ചവരെയും 24 മണിക്കൂറിനുള്ളിൽ പിടികൂടിയതും ഇരുവരുടെയും നേതൃത്വത്തിലായിരുന്നു. എം.ജി കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം ഒത്തുതീർപ്പാക്കുന്നതിലും ഇവർ ശ്രദ്ധനേടിയിരുന്നു. നഗരത്തിൽ നടന്ന 20 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷണ അന്വേഷണം ഡി.സി.പിക്കായിരുന്നു. ബിഹാർ സ്വദേശികളെന്ന് സംശയിക്കുന്ന പ്രതികളെ പിടികൂടാൻ യാത്ര തിരിക്കാനിരിക്കെയാണ് സ്ഥലംമാറ്റ ഉത്തരവ്. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story