Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightച​രി​ത്ര...

ച​രി​ത്ര നാ​ൾ​വ​ഴി​ക​ളി​ൽ വെ​ളി​ച്ച​മാ​യി ന​വോ​ത്ഥാ​ന ദൃ​ശ്യ​സ​ന്ധ്യ

text_fields
bookmark_border
തിരുവനന്തപുരം: ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായ സാംസ്കാരികോത്സവത്തിൽ അഞ്ചാംദിനം നവോത്ഥാന ദൃശ്യസന്ധ്യ കലാസ്വാദകർക്ക് നവ്യാനുഭവമായി. കേരളോൽപത്തി, നവോത്ഥാന കാലഘട്ടം, സ്വാതന്ത്ര്യസമരപോരാട്ടങ്ങൾ, കർഷകസമരകാലം, െഎക്യകേരള മന്ത്രിസഭയുടെ ഭരണപരിഷ്കാരങ്ങൾ എന്നീ ചരിത്രനാൾവഴികളെ കവിത, നാടക-ചലച്ചിത്ര, ഗാന, നൃത്ത സാധ്യതകൾ സമന്വയിപ്പിച്ചാണ് അരങ്ങിലെത്തിച്ചത്. ബോധേശ്വരൻ, വാഗ്ഭടാനന്ദൻ, ശ്രീനാരായണഗുരു, ഭാരതിയാർ, വിദ്വാൻ പി. കേളുനായർ, അംശി നാരായണപിള്ള, വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി എന്നിവർക്കൊപ്പം ബെർതോൾഡ് ബ്രഹ്തിെൻറ സ്വാതന്ത്ര്യത്തെയും സാക്ഷരതയെയുംകുറിച്ചുള്ള ഗാനങ്ങൾ ജി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യരായ അറുപതോളം വരുന്ന ഗായകസംഘം ആലപിച്ചു. ഗാനങ്ങൾക്ക് അനുയോജ്യമായ സ്ക്രീൻ ദൃശ്യങ്ങളിലൂടെയും പ്രത്യേക കോറിയോഗ്രഫിയിലൂടെയുമാണ് അവതരണം പൂർത്തിയായത്. കേരളത്തിെൻറ ചരിത്രസംഭവങ്ങളെ ഓർമപ്പെടുത്തുന്ന ശബ്ദവിവരണവും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നീ നാടകങ്ങളുടെ വിഖ്യാതരംഗങ്ങളും ഉൾപ്പെടുത്തിയുള്ളതായിരുന്നു അവതരണം. നാടക ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂർ ആശയവും ആവിഷ്കാരവും നിർവഹിച്ച മൾട്ടിമീഡിയ ദൃശ്യവിരുന്നിൽ കെ.പി.എ.സിയുടെ മുതിർന്ന അഭിനേതാക്കൾ, ഡോ. രാജാവാര്യർ, പി.എ.എം. റഷീദ് തുടങ്ങി നൃത്തരംഗത്തും സ്ക്രീനിലും ഗാനാലാപനരംഗത്തുമായി ഇരുനൂറോളം കലാകാരന്മാരുടെ കൂട്ടായ്മയിലൂടെയാണ് ഈ ദൃശ്യാവിഷ്കാരം നിശാഗന്ധിയിൽ അരങ്ങേറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story