Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 4:54 PM IST Updated On
date_range 22 April 2017 4:54 PM ISTനെയ്യാർ ഇനി നഗരത്തിലൊഴുകും
text_fieldsbookmark_border
തിരുവനന്തപുരം: ഡ്രഡ്ജർ ഉപയോഗിച്ച് നെയ്യാറിൽനിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇറിഗേഷെൻറ ഉടമസ്ഥതയിലുള്ള രണ്ട് ഡ്രെഡ്ജറുകളാണ് ഇവിടെ എത്തിക്കുന്നത്. ഇതോടെ പ്ലാറ്റ്‌ഫോം നിര്‍മിക്കൽ, പമ്പ് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ ലഭിക്കും. ഡ്രഡ്ജറുകളിൽ ഒരെണ്ണം ആലപ്പുഴനിന്നും ഇവിടെ എത്തിച്ചുകഴിഞ്ഞു. പലഭാഗങ്ങളാക്കി വേര്‍പെടുത്തി ക്രെയിന്‍ ഉപയോഗിച്ച് ട്രക്കിെൻറ ട്രെയിലര്‍ പ്ലാറ്റ്‌ഫോമില്‍ കയറ്റിയാണ് ഡ്രഡ്ജർ ഇവിടെ എത്തിച്ചത്. വീണ്ടും കൂട്ടി സംയോജിപ്പിച്ചശേഷം പ്രവൃത്തികൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 20 എം.എൽ.ഡി വെള്ളം പ്രതിദിനം പമ്പ് ചെയ്ത് അരുവിക്കരയിൽ എത്തിക്കാനാകുമെന്നാണ് കരുതുന്നത്. നെയ്യാര്‍ ഡാമിലുള്ള വെള്ളം കാരിയോട് തോട്, അണിയിലക്കടവ് വഴി അരുവിക്കരയിലെത്തിച്ചാണ് വിതരണംെചയ്യേണ്ടത്്. ഡ്രെഡ്ജറുകളിൽ തന്നെയുള്ള സംവിധാനം ഉപയോയിച്ച് 500 മീറ്റർ വരെ വെള്ളമെത്തിക്കാനാകും. ശേഷിക്കുന്ന ഒരു കിലോമീറ്റർ ഭാഗത്ത് പൈപ്പ് സ്ഥാപിച്ചാലേ തോട്ടിലേക്ക് വെള്ളമെത്തിക്കാനാവൂ. അരുവിക്കരയിലേക്ക് വെള്ളമെത്തണമെങ്കിൽ തുടർന്നുള്ള ഏഴര കിലോമീറ്റർ ദൂരത്തെ തോടും വൃത്തിയാക്കിയെടുക്കണം. ആദ്യഘട്ടത്തിൽ പൈപ്പ് സ്ഥാപിക്കലിനുള്ള പ്രവർത്തികളാണ് തുടങ്ങിയത്. ഡ്രഡ്ജറിന് സമാന്തരമായി പമ്പ് എത്തിക്കാനും നീക്കംനടക്കുന്നുണ്ട്. പൈപ്പ് ലഭിച്ചാൽ പമ്പിങ് കൂട്ടാനാകുെമന്നാണ് പ്രതീക്ഷിക്കുന്നത്. തോടിെൻറ ശുദ്ധീകരണം ആരംഭിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിനാണ് തോട് ശുചീകരണത്തിെൻറ ചുമതല. ജലം മണ്ണിലേക്ക് വാര്‍ന്നുപോയി നഷ്ടപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. കാരിയോട് തോടിെൻറ ശുദ്ധീകരണത്തിനായി രണ്ട് ഹിറ്റാച്ചി മണ്ണുനീക്കല്‍ യന്ത്രങ്ങളും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മൂന്ന് കോൺട്രാക്ടര്‍മാരെ ഇക്കാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാര്‍ഡാമിലും മുന്‍വര്‍ഷങ്ങളേക്കാള്‍ വെള്ളം വളരെ കുറവാണെങ്കിലും 13 മില്യന്‍ ക്യൂബിക് മീറ്റര്‍ വെള്ളം ഇപ്പോഴുണ്ട്. നെയ്യാര്‍ ഡാമിെൻറ ഇടതുകര, വലതുകര കനാലുകള്‍ വഴി പ്രാദേശികമായി നടത്തുന്ന ജലവിതരണം തടസ്സപ്പെടരുത് എന്നതും പരിഗണിക്കണം. ബാഷ്പീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍മൂലം ഇപ്പോള്‍ ലഭ്യമാകുന്ന ജലനിരപ്പ് ഒരുമാസം കഴിയുമ്പോള്‍ റിസര്‍വോയറില്‍ ഉണ്ടാകുമോ എന്നതും ആശങ്കയുളവാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story