എ​സ്.​െഎക്കും പൊ​ലീ​സു​കാ​ർ​ക്കും മ​ർ​ദ​നം; യു​വാ​വ് റി​മാ​ൻ​ഡി​ൽ

11:04 AM
21/04/2017

നേമം: നേമം പൊലീസ് സ്റ്റേഷനിൽ എസ്.ഐെയും പൊലീസുകാരെയും മർദിച്ച യുവാവിനെ കോടതി റിമാൻഡ് ചെയ്തു. ഊക്കോട് വള്ളംകോട് ജയാ നിവാസിൽ പ്രവീണിനെയാണ്(25) റിമാൻഡ് ചെയ്തത്.
ആക്രമണത്തിൽ കണ്ണിനും മൂക്കിനും സാരമായി പരിക്കേറ്റ് എസ്.ഐ സമ്പത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് പൊലീസുകാർക്കും പരിക്കുണ്ട്. കഴിഞ്ഞദിവസം രാത്രി എട്ടരക്കാണ് സംഭവം. അയൽവാസി പ്രശാന്തിനെ മർദിച്ചെന്ന പരാതിയിൽ പ്രവീണിനെ നേമം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിലെത്തി ജീപ്പിൽനിന്ന് പുറത്തിറക്കുമ്പോഴാണ് കൈയിലെ സ്റ്റീൽ വള ഊരി യുവാവ് എസ്.ഐയെ ആക്രമിച്ചത്. കൂടുതൽ പൊലീസ് ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. പ്രശാന്തിനെയും ഭാര്യയെയും വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രവീണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തിൽ വീണ്ടും പ്രശാന്തിനെ മർദിച്ചു.രണ്ടാഴ്ച മുമ്പ് ഇതേ സ്റ്റേഷനിലെ ഒരു എ.എസ്.ഐയെ കൈമനത്ത് വെച്ച് മറ്റൊരു പ്രതി മർദിച്ചിരുന്നു. അദ്ദേഹം ചികിത്സയിലാണ്.

COMMENTS