വി​മാ​ന​ത്താ​വ​ള വി​ക​സ​നം: സ്ഥ​ലം അ​ള​ക്കാനെത്തിയ റ​വ​ന‍്യൂ​സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

11:04 AM
21/04/2017

വള്ളക്കടവ് വയ്യാമൂലയിൽനിന്ന് 18 ഏക്കർ സ്ഥലം അളക്കാനെത്തിയ സബ്കലക്ടറെയും സംഘെത്തയുമാണ് തടഞ്ഞത്
വള്ളക്കടവ്: വിമാനത്താവള വികസനത്തിന് സ്ഥലം അളക്കാനെത്തിയ റവന‍്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. രണ്ടാംഘട്ട വികസനത്തിന് വള്ളക്കടവ് വയ്യാമൂലയിൽനിന്ന് 18 ഏക്കർ സ്ഥലം അളക്കാനെത്തിയ സബ്കലക്ടർ വിനോദിനെയും സംഘെത്തയുമാണ് തടഞ്ഞത്.
മുഖ‍്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവക‍ക്ഷി യോഗത്തിൽ സ്ഥലം എറ്റെടുക്കുന്നതിനുമുമ്പ് സാമൂഹിക ആഘാതപഠനം നടത്തുമെന്നും നാട്ടുകാരുമായി ചർച്ച നടത്തിയശേഷം മാത്രമേ സ്ഥലം എറ്റെടുക്കൂവെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഉറപ്പ് ലംഘിച്ചാണ് ഉദ്യോഗസ്ഥർ സ്ഥലം അളക്കാൻ എത്തിയതെന്നും അതിനാലാണ് തടഞ്ഞതെന്നും നാട്ടുകാർ പറയുന്നു.
സ്ഥലം എറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടാൻ എത്തിയതാെണന്നും സാമൂഹിക ആഘാതപഠനം നടത്താൻ ലയോള കോളജ് െെവസ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കല്ലിടാൻ അനുവദിക്കണമെന്നും റവന‍്യൂ അധികൃതർ പറഞ്ഞെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. കൂടുതൽ പൊലീസിനെ എത്തിച്ച് കല്ലിടാൻ അധികൃതർ ശ്രമിച്ചെങ്കിലും നാട്ടുകാർ കൂടുതൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഉന്നത ഉദേ‍്യാഗസ്ഥരുമായി ടെലിഫോണിലൂടെ ചർച്ച നടത്തി.
തൽക്കാലം കല്ലിടുന്നതിൽനിന്ന് പിന്മാറുകയാെണന്നും നാട്ടുകാരുമായി ചർച്ച നടത്തി സ്ഥലം എറ്റെടുക്കുന്നതുമായി മുന്നോട്ട് പോകുമെന്നും അധികൃതർ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
സബ് കലക്ടർക്കുപുറമെ സ്പെഷൽ തഹസിൽദാർ സജികുമാറിെൻറ നേതൃത്വത്തിൽ റവന‍്യൂ അധിക‍ൃതർ, ശംഖുംമുഖം അസി. കമീഷണർ അജിത്ത്കുമാറിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു.
വള്ളക്കടവ്-വയ്യാമൂല ജോയൻറ്് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ െസയ്ഫുദ്ദീൻ ഹാജി, വിക്രമൻനായർ, വാർഡ് കൗൺസിലർ ശ്രീകുമാർ, ഡി.സി.സി സെക്രട്ടറി വള്ളക്കടവ് നിസാം, എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

COMMENTS