Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 8:51 PM IST Updated On
date_range 20 April 2017 8:51 PM ISTപ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ വിമാനത്താവള വികസനം: സ്ഥലമളക്കൽ ഇന്ന്
text_fieldsbookmark_border
വള്ളക്കടവ്: തിരുവനന്തപുരം വിമാനത്താവളവികസനത്തിനായി സ്ഥലം അളക്കാൻ റവന‍്യൂ അധികൃതർ വ്യാഴാഴ്ച രാവിലെ എത്തുമെന്നറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. രണ്ടാംഘട്ട വികസനത്തിെൻറ ഭാഗമായാണ് വീണ്ടും ഭൂമി ഏറ്റെടുക്കുന്നത്. വള്ളക്കടവ് ബംഗ്ലാദേശ് കേന്ദ്രീകരിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടത്താൻ നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് സ്ഥലം അളക്കാൻ എത്തിയ റവന‍്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് റവന‍്യൂ സംഘം മടങ്ങിപ്പോയിരുന്നു. ഇതിനെത്തുടർന്ന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ‍്യപ്പെട്ട് എയർപോർട്ട് അതോറിറ്റി മുഖ‍്യമന്ത്രിയെ സമീപിക്കുകയും മുഖ‍്യമന്ത്രി സർവകക്ഷി യോഗം വിളിക്കുകയും സാമൂഹിക ആഘാതപഠനം നടത്തിയശേഷം മാത്രമേ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇൗ ഉറപ്പിൽ നാട്ടുകാർ വിശ്വസിച്ചിരിക്കുന്നതിനിടെയാണ് വ‍്യാഴാഴ്ച റവന‍്യൂ സംഘം സ്ഥലം ഏറ്റെടുക്കാൻ എത്തുന്നതായുള്ള വിവരം അറിയുന്നത് ഇതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി ചർച്ച നടത്തി പ്രതിേഷധവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. സ്ഥലം അളക്കാൻ എത്തുമ്പോൾ നാട്ടുകാരിൽനിന്ന് ശക്തമായ എതിർപ്പ് ഉണ്ടാകാനുള്ള സാഹചര‍്യം മുൻകൂട്ടി കണ്ട് റവന‍്യൂ അധികൃതർ പൊലീസിെൻറ സഹായം തേടിയിട്ടയുണ്ട്. പൊലീസ് സംരക്ഷണത്തിന് ഉന്നതതല നിർദേശവും നൽകിയിട്ടുണ്ട്. മുട്ടത്തറ, പേട്ട വില്ലേജിൽനിന്ന് ആദ‍്യഘട്ടത്തിൽ18.5ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. വിമാനത്താവള വികസനത്തിെൻറ പേരിൽ അഞ്ചു തവണയായി നിരവധി ഏക്കർ സ്ഥലം പലതവണയായി വിട്ട് നൽകിയവരാണ് തങ്ങളെന്നും അന്ന് സ്ഥലം വിട്ടുനൽകിയവർ ഇന്നും കുടിയൊഴിപ്പിക്കപ്പെട്ട് വർഷങ്ങളായി ദുരിതം അനുഭവിക്കുകയാെണന്നും ഇനി ഒരുതരി മണ്ണു പോലും വിട്ടുകൊടുക്കില്ല നിലപാടിലാണ് പ്രദേശവാസികൾ. വിമാനത്താവളത്തിെൻറ രണ്ടാം ഘട്ടവികസനത്തിന് വയ്യാമൂലയിൽനിന്നു മാത്രം സ്ഥലമെടുക്കുമെന്നാണ് ആദ‍്യം പറഞ്ഞിരുന്നത് എന്നാൽ, പിന്നീട് ജനവാസ മേഖലയായ വള്ളക്കടവ് ബംഗ്ലാദേശ് കോളനിയെയും സ്ഥലമെടുക്കുന്നതിെൻറ ഭാഗമായ സർവേയിൽ ഉൾപ്പെടുത്തിയതോടെയാണ് പ്രതിഷേധം ഉയർന്നത്.നിലവിലെ റൺവേയുെട അവസാനഭാഗത്തായി സർക്കാർ സ്ഥലം കിടപ്പുണ്ട്. ഇത് വിമാനത്താവളത്തിെൻറ വികസനത്തിനായി വിട്ടുകൊടുക്കാൻ നേരത്തേ തീരുമാനമായിരുന്നു. ഇതിനൊപ്പം സമീപ സ്ഥലം കൂടി കൈക്കലാക്കാനാണ് എയർപോർട്ട് അതോറിറ്റിയുടെ രഹസ്യതീരുമാനം. ഈ സ്ഥലത്ത് 50ഒാളം കുടുംബങ്ങളാണ് വർഷങ്ങളായി താമസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story