Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി​ല്ല​യി​ൽ പൂ​ർ​ണം:...

ജി​ല്ല​യി​ൽ പൂ​ർ​ണം: ഹ​ർ​ത്താ​ൽ: ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു

text_fields
bookmark_border
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കും ബന്ധുക്കൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തിയ സംസ്ഥാന ഹർത്താൽ ജില്ലയിലും പൂർണം. ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ഒഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ നടത്തിയത്. സെക്രേട്ടറിയറ്റ് ഉൾപ്പെടെ സർക്കാർ ഒാഫിസുകളിൽ ഹാജർ നില കുറവായിരുന്നു. സെക്രേട്ടറിയറ്റിന് മുന്നിലേക്ക് വിവിധ രാഷ്ട്രീയകക്ഷികൾ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. എസ്.ഡി.പി.െഎ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാളയത്ത് മജിസ്ട്രേറ്റിെൻറ വാഹനം ഹർത്താലനുകൂലികൾ തടഞ്ഞു. വിഴിഞ്ഞത്തും എം.ജി റോഡിലും വാഹനങ്ങൾ തടഞ്ഞു. ചിലയിടങ്ങളിൽ ഹർത്താലനുകൂലികളും വാഹനയാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. നഗരത്തിലും ജില്ലയിലെ വിവിധസ്ഥലങ്ങളിലും സംഘർഷസാധ്യത മുന്നിൽകണ്ട് പൊലീസിനെ വിന്യസിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരെ പൊലീസ് വാഹനത്തിൽ സ്ഥലങ്ങളിലെത്തിച്ചു. മെഡിക്കൽ കോളജിലും ആർ.സി.സിയിലും പോകാനായി എത്തിയവർ വലഞ്ഞു. ഇവർക്കും പൊലീസ് വാഹനമാണ് തുണയായത്. ജില്ലയിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പി.എസ്.സി പരീക്ഷമാത്രം ഹര്‍ത്താലിനെ വകവെക്കാതെ നടന്നു. ഉദ്യോഗാർഥികള്‍ ഇരുചക്രവാഹനങ്ങളില്‍ പരീക്ഷ സെൻററുകളിലെത്തി. സ്വകാര്യവാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടയാതിരുന്നത് യാത്രക്കാര്‍ക്ക് സഹായകരമായി. യു.ഡി.എഫ് നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് കെ.പി.സി.സി പ്രസിഡൻറ്എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരത്തിൽ പങ്കാളികളായി. എം.എൽ.എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് നേതാക്കളായ സത്യപാലൻ, പി.സി. സനൽകുമാർ, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, കരുമം സുന്ദരേശൻ, മനോജ്, സി.പി. ജോൺ, ടി. ശരത്ചന്ദ്രപ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ബി.ജെ.പി നടത്തിയ മാർച്ച് ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളജ് ജങ്ഷനിൽനിന്ന് പ്രകടനമായെത്തിയാണ് മാർച്ച് നടത്തിയത്. നേതാക്കളായ എസ്. സുരേഷ്, വി. മുരളീധരൻ തുടങ്ങിയവർ നേതൃത്വംനൽകി. ബി.ഡി.ജെ.എസ് മാര്‍ച്ച് ജില്ല പ്രസിഡൻറ് ഷാജി എസ്. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സിനില്‍ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ബി. സത്യപാലന്‍ അധ്യക്ഷത വഹിച്ചു. പൊലീസ് നടപടിക്കെതിരെയും എസ്.യു.സി.െഎ നേതാക്കളെ അന്യായമായി ജയിലിലടച്ചതിലും പ്രതിഷേധിച്ച് എസ്.യു.സി.ഐ- കമ്യൂണിസ്റ്റിെൻറ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ആര്‍.എം.പി നേതാവ് കെ.കെ. രമ ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ നേതാക്കളായ ആർ. ബിജു, ബുര്‍ഹാന്‍, ജി.ആര്‍. സുഭാഷ്, ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ എന്നിവര്‍ സംസാരിച്ചു. എസ്.ഡി.പി.െഎ മാര്‍ച്ച് സെക്രേട്ടറിയറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, ജില്ല ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, വൈസ് പ്രസിഡൻറ് വേലുശേരി അബ്ദുല്‍ സലാം, ജില്ല സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ല കമ്മിറ്റി അംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ല പ്രസിഡൻറ് ജലീല്‍ കരമന, ഹാഷിം മണക്കാട്, ഷാഫി, സിദ്ദീഖ്, ജവാദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ല കൺവീനർ മെൽവിൻ വിനോദ് ഉദ്ഘാടനം ചെയ്തു. സംഘർഷസാധ്യത മുന്നിൽകണ്ട് ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. വർക്കല: യു.ഡി.എഫും ബി.ജെ.പിയും പ്രഖ്യാപിച്ച ഹർത്താൽ വർക്കല നഗരസഭയിലും സമീപഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും പൂർണവും സമാധാനപരവുമായിരുന്നു. അനിഷ്ടസംഭങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പുത്തൻചന്ത, പുന്നമൂട് മാർക്കറ്റുകൾ റോഡ് വശങ്ങളിൽ പ്രവർത്തിച്ചെങ്കിലും ആൾത്തിരക്കില്ലായിരുന്നു. മാർക്കറ്റുകളിൽ കച്ചവടക്കാരും പരിമിതമായിരുന്നു. രാവിലെ ഏതാനും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും അവരെ തടഞ്ഞുനിർത്തിയ കോൺഗ്രസ് പ്രവർത്തകർ ഹർത്താലുമായി സഹകരിക്കണമെന്നഭ്യർഥിച്ചശേഷം യാത്ര തുടരാൻ അനുവദിച്ചു. ഇടവ പഞ്ചായത്തിലെ കാപ്പിൽ പ്രദേശത്ത് തുറന്നുപ്രവർത്തിച്ച ഏതാനും കടകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു. പുന്നമൂട്, മൈതാനം ടൗൺ, റെയിൽവേ സ്റ്റേഷൻ ജങ്ഷൻ എന്നിവിടങ്ങളിൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നു. നെടുമങ്ങാട്: വിവിധ റൂട്ടുകളിലേക്ക് നെടുമങ്ങാട് ട്രാൻസ്‌പോർട്ട് ഡിപ്പോയിൽനിന്ന് സർവിസുകൾ ആരംഭിച്ചെങ്കിലും പിന്നീട് സർവിസ് നടത്താൻ സമരക്കാർ അനുവദിച്ചില്ല. ഇരുചക്രവാഹനങ്ങൾ നാമമാത്രമായി നിരത്തിലിറങ്ങി. ആശുപത്രി, മരണം, വിവാഹം എയർപോർട്ട് എന്നിങ്ങനെ ബോർഡ് എഴുതി പ്രദർശിപ്പിച്ച വാഹനങ്ങൾ ഓടി. വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന റവന്യൂ ടവറിലും പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. എന്നാൽ, മിക്ക സർക്കാർ ഒാഫിസുകളും പ്രവർത്തിച്ചില്ല. ബാങ്കുകൾ പ്രവർത്തിക്കുന്നത് തടസ്സപ്പെടുത്തിയില്ലെങ്കിലും ആളുകൾ കുറവായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെപ്പോലും പണിചെയ്യാൻ സമരക്കാർ അനുവദിച്ചില്ല. പനവൂർ,അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിലും സമരാനുകൂലികൾ ട്രാൻസ്‌പോർട്ട് ബസുകൾ , സ്വകാര്യ വാഹനങ്ങൾ എന്നിവ തടഞ്ഞിട്ടു. നെടുമങ്ങാട് ടൗണിൽ ബി.ജെ.പി, കോൺഗ്രസ് കക്ഷികൾ വെവ്വേറെ പ്രകടനം നടത്തി. വെള്ളറട: കോൺഗ്രസ് പ്രവർത്തകർ വെള്ളറടയിൽനിന്നും പനച്ചമൂടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പെങ്കടുത്തു. ആക്രമണ സംഭവങ്ങൾ ഒഴിവാക്കാൻ ഗ്രാമീണ മേഖലയിൽ വലിയ െപാലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പനച്ചമൂട്-വെള്ളറട-കാരക്കോണം-കുടപ്പനമൂട് ഭാഗങ്ങളിൽ െപാലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരുന്നതിനാൽ ആക്രമണസംഭവങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രകടനം പനച്ചമൂട്ടിൽ സമാപിച്ച ഉടൻ പ്രതിഷേധയോഗം ചേർന്നു. യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം കൺവീനർ കെ. ദസ്തഗീർ, ഡി.ജി. രത്നകുമാർ, കെ.ജി. മംഗൾദാസ് എന്നിവർ സംസാരിച്ചു. വെള്ളറടയിൽ പകൽവീട് നിർമാണം തടയുകയും ചുമരുകൾ മറിച്ചിടുകയും ചെയ്തതായി പരാതി. വെള്ളറട ആയുർവേദ ആശുപത്രിക്ക് സമീപത്താണ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വേയാജന റിക്രിയേഷൻ ക്ലബിെൻറ പണി ആരംഭിച്ചത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിെൻറ 10 ലക്ഷം രൂപ മുതൽമുടക്കിയാണ് കെട്ടിടനിർമാണം നടക്കുന്നത്. ഹർത്താലനുകൂലികൾ സംഘമായി വരുന്നത് കണ്ട ഉടൻ തൊഴിലാളികൾ ഒാടി രക്ഷപ്പെട്ടു. കരാറുകാരൻ പൊലീസിന് പരാതി നൽകി. പെരുങ്കടവിള േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് സുജാതകുമാരി, ജില്ല പഞ്ചായത്ത് അംഗം വിജിത്ര, മുൻ ജില്ല പഞ്ചായത്ത് അംഗം ജെ. ഷൈൻകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. കല്ലമ്പലം: വിവാഹം, ആശുപത്രി, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിലേക്കുള്ള അപൂർവം വാഹനങ്ങൾ ഒഴിച്ച് റോഡുകൾ വിജനമായിരുന്നു. വൈകീട്ട് കല്ലമ്പലത്ത് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. വെഞ്ഞാറമൂട്: വെഞ്ഞാറമൂടിലും വെമ്പായത്തും ഹർത്താൽ പൂർണം. കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകളും മറ്റ് സ്ഥാപനങ്ങളും പൂർണമായി അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകൾ രാവിലെ തുറന്നെങ്കിലും ഹർത്താലനുകൂലികൾ എത്തി അടപ്പിച്ചു. വെഞ്ഞാറമൂട്, തേമ്പാംമൂട്, വാമനപുരം, വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഹർത്താലനുകൂല പ്രകടനം നടത്തി. ഹർത്താൽ സമാധാനപരമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story