Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2016 4:01 PM IST Updated On
date_range 11 Sept 2016 4:01 PM ISTപ്രപഞ്ച രഹസ്യങ്ങളറിയാന്‍ പ്രിയദര്‍ശനിയിലേക്ക് പോകാം
text_fieldsbookmark_border
തിരുവനന്തപുരം: ഭൂമിയുടെയും ചന്ദ്രന്‍െറയും ഉല്‍പത്തിയുടെ രഹസ്യമറിയാമോ ? ദിനോസറുകള്‍ക്ക് നാശം സംഭവിച്ചതെങ്ങനെ ? ചോദ്യങ്ങള്‍ കുഴക്കുന്നതാണെങ്കില്‍ ഉത്തരമറിയാന്‍ ഇനി തലസ്ഥാനത്തെ പ്രിയദര്‍ശനി പ്ളാനറ്റേറിയത്തിലേക്ക് പോന്നോള്ളൂ. പ്രപഞ്ച ഉല്‍പത്തിയുടെ രഹസ്യങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് മുന്നില്‍ തെളിയും. അതും 4700 ചതുരശ്ര അടിയുള്ള പടുകൂറ്റന്‍ സ്ക്രീനില്‍ ത്രീഡിയെ വെല്ലുന്ന ഗുണമേന്മയോടെ. ഓണത്തോടനുബന്ധിച്ച് സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി അവതരിപ്പിക്കുന്ന പുത്തന്‍ പ്രദര്‍ശനമാണ് ‘പ്രാപഞ്ചിക സംഘട്ടനങ്ങള്‍’. നാം അറിയാതെ പോകുന്ന പ്രപഞ്ചത്തിലെ ഗ്രഹങ്ങള്‍ തമ്മിലെ സംഘട്ടനങ്ങളും 65ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയും ഛിന്നഗ്രഹങ്ങളും തമ്മിലുണ്ടായ കൂട്ടിമുട്ടലും ഉല്‍ക്കകള്‍, വാല്‍നക്ഷത്രങ്ങള്‍, ചന്ദ്രന്‍െറ രൂപപ്പെടല്‍ തുടങ്ങി അപൂര്‍വമായ ദൃശ്യാനുഭവമാണ് പ്രാപഞ്ചിക സംഘട്ടനം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അമേരിക്കന്‍ മ്യൂസിയം ഓഫ് നാചുറല്‍ ഹിസ്റ്ററിയാണ് 35 ദൈര്‍ഘ്യം വരുന്ന ഷോ നിര്‍മിച്ചിരിക്കുന്നത്. സിംഗപ്പൂരിലും ജര്‍മനിയിലും ഈ ഷോക്ക് 450 മുതല്‍ 750 രൂപ വരെ ഈടാക്കുമ്പോള്‍ പ്രിയദര്‍ശനിയില്‍ കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്ക് 60 രൂപയുമാണ്. ഇതിനു പുറമേ സിക്സ് ഡി ഷോകളും ഓണം പ്രമാണിച്ച് മ്യൂസിയത്തില്‍ തയാറായി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story