Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2016 5:06 PM IST Updated On
date_range 4 Sept 2016 5:06 PM ISTവിപണിയില്‍ ഹോര്‍ട്ടികോര്‍പ്പിന്‍െറയും കര്‍ഷകസംഘങ്ങളുടെയും ഇടപെടല്‍
text_fieldsbookmark_border
തിരുവനന്തപുരം: ഓണക്കാലത്തെ പച്ചക്കറി വിലവര്‍ധന പിടിച്ചുനിര്‍ത്തി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പിന്‍െറയും ചെറുകര്‍ഷക സംഘങ്ങളുടെയും ഇടപെടല്‍. ഓണക്കാലമത്തെുന്നതോടെ വില കുതിച്ചുയരുന്നതാണ് പതിവ്. എന്നാല്‍, കുറഞ്ഞ വിലയ്ക്ക് വ്യാപകമായി ജൈവ പച്ചക്കറി ലഭ്യമാക്കിയായിരുന്നു ഹോര്‍ട്ടികോര്‍പ്പിന്‍െറയും കര്‍ഷക സംഘങ്ങളുടെയും ഇടപെടല്‍. പൊതുവിപണിയെ അപേക്ഷിച്ച് ഇവിടെ വിലയിലും കുറവുണ്ട്. പല പച്ചക്കറി ഇനങ്ങള്‍ക്കും പൊതുവിപണിയെക്കാള്‍ പകുതിവില മാത്രമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉല്‍പാദനം കൂടിയതോടെ വെള്ളരി, പാവല്‍, ചീര, പടവലം തുടങ്ങിയവ ഹോര്‍ട്ടികോര്‍പ്പിന്‍െറ വില്‍പന കേന്ദ്രത്തില്‍ വൈകീട്ട് സൗജന്യമായും കൊടുത്തു. പൊതുവിപണിയില്‍ ഏത്തപ്പഴം 65 മുതല്‍ 75 രൂപവരെ വിലയുള്ളപ്പോള്‍ ഹോര്‍ട്ടികോര്‍പ് 30 രൂപക്കാണ് വിറ്റത്. സീസണ്‍ വിളകളായ വള്ളിപ്പയര്‍, തക്കാളി, ചീര, വെള്ളരി തുടങ്ങിയവക്ക് നല്ല വിളവും ഇത്തവണ ലഭിച്ചു. പല തോട്ടങ്ങളിലും ഓണത്തിനുവേണ്ട പച്ചക്കറികള്‍ വിളവെടുത്തിട്ടില്ലാത്തതിനാല്‍ ഓണമടുക്കുമ്പോള്‍ വില ഇനിയും കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഹോര്‍ട്ടികോര്‍പ്പിനുപുറമെ കുടുംബശ്രീ യൂനിറ്റുകളും ചെറു കര്‍ഷക സംഘങ്ങളും പച്ചക്കറികളുമായി നഗരപാതയോരങ്ങളില്‍ എത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളുടെ മുന്നിലും ബസ്സ്റ്റോപ്പുകള്‍ക്ക് സമീപത്തുമാണ് സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാളുകള്‍ നിലയുറപ്പിക്കുന്നത്. അതുകാരണം ജോലി കഴിഞ്ഞുപോകുന്നവര്‍ക്ക് പച്ചക്കറികള്‍ വാങ്ങാനും കഴിയും. അതുകൂടാതെ, ചന്തകളിലും കടകളെടുത്തും വില്‍ക്കുന്നുമുണ്ട്. നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ പച്ചക്കറി എത്തിക്കുന്നതില്‍ സംഘങ്ങള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാ സംഘങ്ങള്‍ക്കും സ്വന്തമായി വാഹനങ്ങളും ജില്ലയുടെ പല ഭാഗങ്ങളില്‍ സ്റ്റാളുകളും ഉള്ളതുകൊണ്ടുതന്നെ എവിടെനിന്ന് വേണമെങ്കിലും പച്ചക്കറി വാങ്ങാനും കഴിയും. സംഘങ്ങള്‍ ഭൂമി പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി ചെയ്തും അല്ലാതെ കര്‍ഷകരില്‍നിന്ന് നേരിട്ടും ഉല്‍പന്നങ്ങള്‍ സ്വീകരിക്കുന്നുണ്ട്. 10 സെന്‍റ് മുതല്‍ അഞ്ചേക്കറില്‍ വരെ കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. അവരില്‍ പലരും പാരമ്പര്യ കൃഷിക്കാരല്ല എന്നതാണ് വാസ്തവം. കൃഷിഭവനില്‍നിന്ന് തൈകളും വളങ്ങളും സബ്സിഡി നിരക്കില്‍ ലഭിക്കുന്നതിനാല്‍ കൃഷിയിലേക്ക് വരുന്ന ആള്‍ക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഹോര്‍ട്ടികോര്‍പ്പും സംഘങ്ങളും കൃഷിക്കാരുടെ പക്കല്‍നിന്ന് നേരിട്ട് സാധനങ്ങള്‍ എടുക്കുന്നതുകൊണ്ട് വിപണി അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല. വിഷരഹിത ജൈവ പച്ചക്കറിയായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ലഭിക്കുന്നു. കഴിഞ്ഞ നാളുകളില്‍ ജൈവ പച്ചക്കറികള്‍ക്ക് പൊതുവിപണിയെക്കാള്‍ വില കൂടുതലുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തെ വിലക്കുറവു കാരണമായി ഹോര്‍ട്ടികോര്‍പ്പിലും മറ്റു സംഘങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പക്ഷേ, മാങ്ങക്കും നാരങ്ങക്കും വില കുതിച്ചു കയറുകയാണ്. മലയാളികളുടെ ഭക്ഷണസംസ്കാരത്തില്‍ അച്ചാറുകള്‍ ഒഴിച്ചുകൂട്ടാനാവാത്തവയാണ്. ചെറുനാരങ്ങ കിലോ 150ന് മുകളിലാണ് വില. മാങ്ങ 100 രൂപ മുതല്‍ ലഭിക്കും. സംസ്ഥാനത്ത് ഇവയുടെ സീസണ്‍ കഴിഞ്ഞതുകൊണ്ടുതന്നെ ഇപ്പോള്‍ മാങ്ങക്കും നാരങ്ങക്കും തമിഴ്നാടിനെ ആശ്രയിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story