Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവോട്ടര്‍ സ്ളിപ്പ്...

വോട്ടര്‍ സ്ളിപ്പ് വിതരണം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: ഫോട്ടോ പതിച്ച വോട്ടര്‍ സ്ളിപ്പുകളുടെ വിതരണം ബൂത്ത്ലെവല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ തുടങ്ങിയതായി കലക്ടര്‍. തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം 11ന് അഞ്ചിനു മുമ്പ്് സ്ളിപ് വിതരണം പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ അറിയിച്ചു. അതത് തഹസില്‍ദാര്‍മാര്‍ നല്‍കിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ സ്ളിപ്പുകള്‍ വിതരണം ചെയ്യുക. സ്ളിപ് വോട്ടര്‍ക്കോ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗത്തിനോ കൈമാറുകയും സ്വീകരിച്ചു എന്നതിന് തെളിവായി ഒപ്പോ വിരലടയാളമോ ശേഖരിക്കുകയും ചെയ്യും. സ്വീകരിക്കാന്‍ ആളില്ലാത്ത വോട്ടര്‍ സ്ളിപ്പുകളുടെ വിവരങ്ങള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. വിതരണം ചെയ്യാത്ത വോട്ടര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ (ഇ.ആര്‍.ഒ) തിരികെയേല്‍പിക്കണം. തഹസില്‍ദാര്‍മാരെ തിരികെയേല്‍പിച്ച സ്ളിപ്പുകള്‍ വീണ്ടും വിതരണം ചെയ്യുന്നതല്ല. ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കരുതെന്നും അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ വിവരങ്ങള്‍ www.ceo.kerala.gov.in വിലാസത്തില്‍ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story