Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാരകായുധങ്ങളുമായി...

മാരകായുധങ്ങളുമായി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന്

text_fields
bookmark_border
കാട്ടാക്കട: പട്ടാപ്പകല്‍ മാരകായുധങ്ങളുമായി വീട്ടിനുള്ളില്‍ കയറി ഭീഷണിപ്പെടുത്തി. കാട്ടാക്കട മൂങ്ങോട്ടുകോണം അക്ഷയ ഭവനില്‍ വിനോദിനെയാണ് ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ രാത്രി അക്രമിസംഘം വീടിനുനേരെ നടത്തിയ കല്ളേറില്‍ ജനല്‍ച്ചില്ലകള്‍ തകര്‍ന്നു. ലഹരിക്കടിപ്പെട്ട് പ്രദേശത്ത് ബഹളം വെച്ച സംഘത്തെ വിലക്കിയതാണ് കാരണമെന്ന് പറയുന്നു. ബുധനാഴ്ച ഉച്ചക്കാണ് ഏഴംഗസംഘം ആയുധങ്ങളുമായി വിനോദിന്‍െറ വീട്ടിലത്തെി കുട്ടികളെയും വീട്ടുകാരിയെയും ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. അക്രമത്തെതുടര്‍ന്ന് ഒമ്പതും രണ്ടും വയസ്സുള്ള പെണ്‍മക്കളും ഭാര്യയും പേടിച്ചാണ് കഴിയുന്നതെന്ന് വിനോദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story