Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഴീക്കോട്ട്...

അഴീക്കോട്ട് ഡി.വൈ.എഫ്.ഐ –എസ്.ഡി.പി.ഐ സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
നെടുമങ്ങാട്: അഴീക്കോട് ജങ്ഷനില്‍ ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറുപേര്‍ക്ക് പരിക്കേറ്റു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ബേക്കറിയും ബ്യൂട്ടി പാര്‍ലറും അടിച്ചുതകര്‍ത്തു. രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും നാല് ഡി.വൈ.എഫ്.ഐക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8.45ന് ബോര്‍ഡ് വെക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സെയ്ഫ്, സജീര്‍, നാസ്, സുഹൈല്‍ എന്നിവര്‍ക്കും എസ്.ഡി.പി.ഐയുടെ റഫീക്ക്, സുല്‍ഫി എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം മുമ്പ് ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് ഇന്നലെത്തെ സംഘര്‍ഷമെന്ന് അരുവിക്കര പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story