Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏഷ്യയിലെ ഏറ്റവും വലിയ...

ഏഷ്യയിലെ ഏറ്റവും വലിയ അക്വേറിയം തുറന്നു

text_fields
bookmark_border
വര്‍ക്കല: നാല് കോടി ചെലവിട്ട് നിര്‍മിച്ച ഏഷ്യയിലെ ഏറ്റവും വലിയ അക്വേറിയം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. അഡാക്കിന് കീഴില്‍ വര്‍ക്കല ഹാച്ചറിക്ക് സമീപം ബഹുനില കെട്ടിടത്തില്‍ സജ്ജീകരിച്ച അക്വേറിയത്തിന്‍െറ ഉദ്ഘാടനം മന്ത്രി കെ. ബാബുവാണ് നിര്‍വഹിച്ചത്. സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ കാലത്ത് ഏഴ് അക്വേറിയങ്ങള്‍ സ്ഥാപിച്ചെന്നും വനാമി ചെമ്മീന്‍കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലക്കൂര്‍ ഫിഷിങ് ഹാര്‍ബറിന്‍െറ പരിസ്ഥിതി പഠനറിപ്പോര്‍ട്ട് ലഭിച്ചുവെന്നും അടുത്ത സാമ്പത്തിക വര്‍ഷംതന്നെ യഥാര്‍ഥ്യമാക്കാന്‍ തക്കവണ്ണം നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി ബാബു കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനത്തിനത്തെിയ കെ. ബാബുവിനെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story