Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2016 5:17 PM IST Updated On
date_range 23 Jun 2016 5:17 PM ISTവിപണിയില്‍ പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നു
text_fieldsbookmark_border
വള്ളക്കടവ്: പഴം വിപണിയില്‍ വില കുതിക്കുന്നു. ഈടാക്കുന്നത് മൂന്നിരട്ടി. നോമ്പുകാലം തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നത്. 20 മുതല്‍ 40 ശതമാനം വരെയാണ് വിലവര്‍ധന. ഇന്ധന വിലവര്‍ധനവും ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവുമാണ് വിലകൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. മിക്കവാറും എല്ലാ പഴവര്‍ഗങ്ങള്‍ക്കും വില 50 രൂപക്ക് മുകളിലാണ്. രണ്ടാഴ്ച മുമ്പ് 35 രൂപയുണ്ടായിരുന്ന ഏത്തപ്പഴത്തിന് കിലോക്ക് 65 രൂപയാണ് വില. കാറ്റിലും മഴയിലും തലസ്ഥാനത്തെ വാഴക്കൃഷി നശിച്ചതും ഇതരസംഥാനത്ത് നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഏത്തക്കയുടെ വില കുതിച്ചുയര്‍ന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഏത്തക്കുലകള്‍ ലാഭംകൊയ്യാനായി മൊത്തവ്യാപാരികള്‍ പൂഴ്ത്തിവെക്കുന്നതായും ആരോപണമുണ്ട്. പ്രധാന മാര്‍ക്കറ്റായ ചാലയില്‍ പ്രതിദിനം എത്തുന്ന ഏത്തക്കുലകളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഏത്തപ്പഴത്തിനൊപ്പം റോബസ്റ്റക്കും രസകദളിക്കും വില കൂടിയിട്ടുണ്ട്. റോബസ്റ്റ കിലോക്ക് 20ല്‍ നിന്ന് 35 ആയി. 35 രൂപയുണ്ടായിരുന്ന കപ്പപ്പഴം 40 ആയി ഉയര്‍ന്നു. 40 രൂപയുണ്ടായിരുന്ന രസകദളിക്ക് 70 രൂപയിലത്തെി. 20 രൂപയുണ്ടായിരുന്ന അണ്ണാന്‍പഴം 40 രൂപയായി. പൈനാപ്പിളിന് 55 രൂപയാണ് ഇപ്പോഴത്തെ വില. മഴമൂലം വിള കുറഞ്ഞതാണ് പൈനാപ്പിളിന് വിലകൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ മുന്തിരിക്കും വില കൂടി. 90 മുതല്‍ 110 രൂപവരെയാണ് വില. വെള്ളമുന്തിരിക്ക് നൂറ് മുതല്‍ 120 വരെയും വ്യാപാരികള്‍ ഈടാക്കുന്നുണ്ട്. അല്‍പം ആശ്വാസം നല്‍കുന്നത് തണ്ണിമത്തന്‍െറ വിലയാണ്. കിലോക്ക് 15 രൂപയാണ് ഈടാക്കുന്നത്. തുടര്‍ച്ചയായ മഴയാണ് തണ്ണിമത്തന്‍ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചത്. നൂറ് രൂപയായിരുന്ന മാതളം 120ലത്തെി. ആപ്പിളിന് 140ഉം കളര്‍ ആപ്പിളിന് 180 രൂപയുമാണ് ഈടാക്കുന്നത്. മാങ്ങ 50, 60, 70 രൂപാ നിരക്കിലാണ് ലഭിക്കുന്നത്. ഓറഞ്ച് 90, പേരക്ക 50, ഷമാം 50 എന്നിങ്ങനെയാണ് നിരക്ക്. ഇടനിലക്കാരാണ് പഴവിപണയില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നതെന്ന ആരോപണം ശക്തമാണ്. ചാലയില്‍ മൊത്തവിപണന വ്യാപാരികള്‍ 20 കിലോ പേരക്കക്ക് ഈടാക്കുന്നത് 250 രൂപയാണ്. അതായത് കിലോക്ക് 12.50 രൂപ. ചെറുകിട വ്യാപാരികള്‍ വില്‍പന നടത്തുന്നത് 50 രൂപക്കാണ്. മൂന്നിരട്ടി ലാഭം ഈടാക്കിയാണ് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. നീലന്‍ മാങ്ങയുടെ 20 കിലോ ചാക്ക് 650 രൂപക്കാണ് മൊത്തവിപണനം നടത്തുന്നത്. ചെറുകിട വ്യാപാരികളുടെ അടുത്തത്തെുമ്പോള്‍ 32.50 രൂപക്ക് ലഭിക്കുന്ന മാങ്ങ 60 രൂപയാകും. വിപണിയില്‍ ഇടപെടേണ്ട സര്‍ക്കാര്‍ പകല്‍കൊള്ളക്കെതിരെ നടപടി സ്വീകരിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story