Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴ കനത്തു താഴ്ന്ന...

മഴ കനത്തു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

text_fields
bookmark_border
തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നെടുമങ്ങാട്ടാണ്. അവിടെ 100 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. നെയ്യാറ്റിന്‍കരയില്‍ 75ഉം തിരുവനന്തപുരം നഗരത്തില്‍ 71.8ഉം വര്‍ക്കലയില്‍ 69ഉം തിരുവനന്തപുരം വിമാനത്താവളത്തില്‍ 49.5ഉം മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ കിട്ടിയത്. മഴ കനത്തതോടെ ജില്ലയിലെ ആറുകളും പുഴകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. തോരാതെ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായി. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും ദുസ്സഹമായി. ഓടകള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ കാല്‍നടയാത്രയും ദുരിതത്തിലായി. പട്ടം, പ്ളാമൂട്, കിഴക്കേകോട്ട എന്നിവിടങ്ങളിലും വെള്ളം കയറി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളം കയറല്‍ ഭീതിയിലാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ ചേരിനിവാസികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാന്‍ മതിയായ സൗകര്യങ്ങളിലാത്തത് മൂലം കോളനികള്‍ വെള്ളക്കെട്ടിലാണ്. കാലവര്‍ഷം ശക്തമായതോടെ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. പൂന്തുറ, ബീമാപള്ളി, തിരുവല്ലം, വലിയതുറ, പനത്തുറ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. റോഡിലടക്കം വെള്ളം കയറിയതോടെ ഗതാഗതവും ദുസ്സഹമായി. മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വേളിയില്‍ പൊഴിയുടെ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് രാത്രി പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. കനത്ത മഴയില്‍ ആറ്റിങ്ങലില്‍ ഒരു വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നു. വഞ്ചിയൂര്‍, മുട്ടത്തറ, കരിക്കകം, ചാക്ക, മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി. മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലിന് സമീപത്തെ മരം കടപുഴകി വാഹനങ്ങള്‍ക്ക് മീതെ പതിച്ചെങ്കിലും നാശനഷ്ടമോ അപായമോ ഉണ്ടായില്ല. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊന്മുടിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ ചാറിനിന്ന മഴ ഇന്നലെ രാവിലെയോടെയാണ് വീണ്ടും ശക്തി പ്രാപിച്ചത്. ഇടവിട്ട് മഴ പെയ്തതോടെ കച്ചവടത്തെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ചു. പല ഓഫിസുകളിലും ഹാജര്‍ നില കുറവായിരുന്നു. അവധിദിവസത്തിന്‍െറ ആലസ്യം പോലെയായിരുന്നു നഗരത്തില്‍ പലയിടങ്ങളും. കാറ്റില്‍ മരങ്ങളും മറ്റും ഒടിഞ്ഞുവീണതോടെ ഗ്രാമങ്ങളിലടക്കം വൈദ്യുതിവിതരണം തടസ്സപ്പെട്ടു. വെഞ്ഞാറമൂട്: കഴിഞ്ഞദിവസം പെയ്ത കനത്തമഴയില്‍ വ്യാപക നാശനഷ്ടം. തെന്നൂര്‍, പിരപ്പന്‍കോട്, പാലവിള, തൈക്കാട്, വയ്യേറ്റ് എന്നിവിടങ്ങളില്‍ കനത്തമഴയെതുടര്‍ന്ന് വെള്ളംകയറി കൃഷി പൂര്‍ണമായും നശിച്ചു. വാഴ, ചേന, ചേമ്പ്, പയര്‍, ചീര, മരച്ചീനി എന്നിവ പൂര്‍ണമായി നശിച്ചു. പിരപ്പന്‍കോട് കല്ലിടാന്തിയില്‍ സുനില്‍കുമാറിന്‍െറ വീട്ടിലേക്ക് പ്ളാവ് ഒടിഞ്ഞ് വീണ് വീടിന്‍െറ ഷീറ്റ് മേഞ്ഞ മുന്‍വശം തകര്‍ന്നു. മണ്‍ത്തിട്ട ഇടിഞ്ഞുവീണ് വെമ്പായം വേറ്റിനാട് ശ്രീനേഷ് ഭവനില്‍ സോമശേഖരന്‍ നായരുടെ വീടിന് കേടുപറ്റി. ഏഴ് വീടുകള്‍ തകര്‍ന്നു പൂന്തുറ: കടലാക്രമണത്തിന് ശമനമില്ല. ബീമാപള്ളിയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളിലേക്ക് വെള്ളംകയറി. തീരദേശ റോഡ് തകര്‍ത്ത് വീടുകള്‍ക്കുള്ളിലേക്ക് വെള്ളംകയറുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. രണ്ട് ദിവസമായുണ്ടായ ശക്തമായ കടലാക്രമണത്തിലാണ് ബീമാപള്ളി ബീച്ച് മുതല്‍ തൈക്കാപള്ളി വരെയുള്ള ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്. കടലാക്രമണത്തില്‍ തിരമാലകള്‍ ശക്തമായി വീടുകളിലേക്ക് കയറിയതോടെ വീട്ടുകാര്‍ പള്ളിവരാന്തകളിലും റോഡ് വക്കിലുമാണ് രാത്രി തള്ളിനീക്കിയത്. പുലര്‍ച്ചെ തിരികെ വീടുകളില്‍ എത്തിയെങ്കിലും കടലാക്രമണത്തിന് ശമനമില്ലാത്തത് കാരണം വീടുകളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്. വീട്ടുപകരണങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും ഉള്‍പ്പെടെയുള്ളവ നശിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെിയെങ്കിലും കൂടുതല്‍ നടപടി എടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ളെന്നും തല്‍ക്കാലം മാറിതാമസിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story