Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2016 4:45 PM IST Updated On
date_range 1 July 2016 4:45 PM ISTനഗരസഭാ കൗണ്‍സില്‍ യോഗം: അനധികൃത കെട്ടിടങ്ങളുടെ കണക്ക് ശേഖരിക്കാന്‍ തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ കണക്ക് ശേഖരിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗതീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് അംഗങ്ങളില്‍ നിന്ന് ഐകകണ്ഠ്യേന തീരുമാനം ഉണ്ടായത്. നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ കോര്‍പറേഷന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുകയാണെന്നും കരമനയിലും പാപ്പനംകോട്ടും നടപ്പാതകള്‍ കൈയേറിയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നും കരമന അജിത്ത് ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് നിയമോപദേശം തേടുമെങ്കിലും ബന്ധപ്പെട്ട അഭിഭാഷകര്‍ നിയമോപദേശം നല്‍കാത്തതിനെതിരെ കൗണ്‍സിലില്‍ വാഗ്വാദം നടന്നു. അഭിഭാഷകരുടെ പേരുപറഞ്ഞായിരുന്നു യു.ഡി.എഫ്-ബി.ജെ.പി നേതാക്കള്‍ ഭരണമുന്നണിക്കെതിരെ രംഗത്തത്തെിയത്. നഗരസഭയെ പല കേസുകളിലും വിജയിപ്പിച്ച ഇത്തരം അഭിഭാഷകരുടെ പേരുകള്‍ യോഗത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ളെന്നും പരാമര്‍ശങ്ങള്‍ കൗണ്‍സില്‍ രേഖയില്‍ നിന്ന് നീക്കണമെന്നും പാളയം രാജന്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് കുറഞ്ഞ തുക ഈടാക്കിയാണെന്നും തുക കൂട്ടി സഭയുടെ വരുമാനം വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. നഗരസഭയുടെ കെട്ടിടങ്ങളില്‍ സി.പി.എം പാര്‍ട്ടി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന യു.ഡി.എഫ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫിന്‍െറ ആരോപണം ബഹളത്തിനിടയാക്കി. പാര്‍ട്ടി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് നിയമവിധേയമായി ആയിരിക്കുമെന്നും അല്ലാത്തവ പരിശോധിക്കാമെന്നും മേയര്‍ പറഞ്ഞു. കോര്‍പറേഷന്‍ പരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ടി.സി. നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന് ബി.ജെ.പി അംഗം എം.ആര്‍. ഗോപന്‍ ആരോപിച്ചു. വ്യാപാരസ്ഥാപനമായ ബിഗ ്ബസാറിന് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു. ചെന്തിട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ഫെബ്രുവരി 29നാണ് ലൈസന്‍സ് പുതുക്കിനല്‍കുന്നതിനായി ബിഗ് ബസാര്‍ നഗരസഭക്ക് അപേക്ഷ നല്‍കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനെതുടര്‍ന്ന് ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെതിരെ ബിഗ്ബസാര്‍ ഹൈകോടതിയില്‍ പരാതി നല്‍കി. കേസിന്‍െറ വിധി ആവശ്യപ്പെട്ട് നഗരസഭ അഡ്വ. നന്ദകുമാരമേനോന് നിയമോപദേശം തേടി കത്തയച്ചെങ്കിലും നാളിതുവരെയും ലഭിച്ചിട്ടില്ല. നിയമോപദേശം ലഭിക്കാത്ത സാഹചര്യത്തിലാണ് ബിഗ് ബസാര്‍ സമര്‍പ്പിച്ച ലൈസന്‍സ് പുതുക്കല്‍ അപേക്ഷയില്‍ നടപടിയെടുക്കേണ്ടെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story