Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 4:45 PM IST Updated On
date_range 29 Jan 2016 4:45 PM ISTസോളാര്‍ കത്തുന്നു; തലസ്ഥാനം യുദ്ധക്കളമായി
text_fieldsbookmark_border
തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറയും രാജി ആവശ്യപ്പെട്ടുള്ള സമര വേലിയേറ്റത്തില്‍ തലസ്ഥാനം യുദ്ധക്കളമായി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. രൂക്ഷമായ കല്ളേറിനത്തെുടര്‍ന്ന് പലതവണ ലാത്തിച്ചാര്‍ജും നടന്നു. പൊലീസുകാരടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തത്തെുടര്‍ന്ന് എം.ജി റോഡിലെ ഗതാഗതം സ്തംഭിച്ചു. രാവിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് അക്രമാസക്തമായത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്ന് പ്രതിഷേധിച്ചു. വൈകീട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സമരവും സംഘര്‍ഷത്തിലത്തെി. ഭരണാനുകൂല പ്രകടനങ്ങള്‍ക്കും വ്യാഴാഴ്ച തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചു. 11.30ഓടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സമരക്കാരും പൊലീസും തമ്മില്‍ ബലപ്രയോഗം നടന്നതിന് പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷം തുടരവെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജിലും കല്ളേറിലുമായി ആറ് പ്രവര്‍ത്തകര്‍ക്കും നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഒഴിഞ്ഞ കുപ്പിഗ്ളാസും ഇന്‍റര്‍ലോക്കും കരിങ്കല്ലുമായി പ്രതിഷേധക്കാര്‍ പൊലീസിനെ നേരിട്ടു. പ്രതിഷേധക്കാരുടെ കല്ളേറില്‍ ‘മീഡിയവണ്‍’ ചാനല്‍ വാഹനത്തിന്‍െറ ഗ്ളാസ് തകര്‍ന്നു. നേതാക്കളുടെ ഇടപെടലിനത്തെുടര്‍ന്നാണ് രംഗം ശാന്തമായത്. കണ്ടാലറിയാവുന്ന 250ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കന്‍േറാണ്‍മെന്‍റ് പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവും അക്രമാസക്തമായി. പൊലീസിനെ വെട്ടിച്ച് സെക്രട്ടേറിയറ്റ് വളപ്പില്‍ കടന്ന നാല് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ. സാജന്‍, ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി അന്‍വര്‍ഷാ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് അല്‍ജിഹാന്‍, സെക്രട്ടറി ആര്‍.എസ്. രാഹുല്‍ എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈകീട്ടാണ് എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നടന്നത്. ഇവര്‍ക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലവും കത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും തമ്പാനൂര്‍ രവിക്കും അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തില്‍ അനുകൂല പ്രകടനവും രാത്രിയോടെ സെക്രട്ടേറിയറ്റിന് മുന്നിലത്തെി. നിരനിരയായ പ്രകടനങ്ങളത്തെുടര്‍ന്ന് വ്യാഴാഴ്ച നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വ്യാപാരസ്ഥാപനങ്ങള്‍ പലതും അടഞ്ഞുകിടന്നു. ഇന്നും സമരങ്ങള്‍ക്ക് ഭരണസിരാകേന്ദ്രം വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story