Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2016 5:53 PM IST Updated On
date_range 13 Jan 2016 5:53 PM ISTആറ്റുകാല്‍ പൊങ്കാല: മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍നിന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിട്ടുനിന്നു
text_fieldsbookmark_border
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഒന്നര മാസം മാത്രം ശേഷിക്കെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിട്ടുനിന്നു. ശമ്പള പരിഷ്കരണ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരത്തിന്‍െറ പേരിലായിരുന്നു ഉദ്യോഗസ്ഥരുടെ മുങ്ങല്‍. യോഗത്തില്‍ പങ്കെടുക്കാത്തതിനു കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമേധാവികള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടാന്‍ മേയര്‍ വി.കെ. പ്രശാന്ത്, കലക്ടര്‍ ബിജു പ്രഭാകര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി കൃത്യസമയത്തിനത്തെിയപ്പോള്‍ ഒൗദ്യോഗിക വാഹനത്തിന്‍െറ ഡ്രൈവര്‍മാര്‍ എത്താത്തതിനാല്‍ മേയറും ഡെപ്യൂട്ടി മേയറും 20 മിനിറ്റോളം വൈകിയാണ് എത്തിയത്. മേയര്‍ ബൈക്കിലും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ സ്വന്തം കാറിലുമാണത്തെിയത്. അറിയിപ്പ് നല്‍കിയിട്ടും യോഗത്തില്‍ പങ്കെടുക്കാതിരുന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ കലക്ടറും ആഞ്ഞടിച്ചു. ഫെബ്രുവരി 23നാണ് ആയിരക്കണക്കിന് സ്ത്രീഭക്തര്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല. മരാമത്തു പണികള്‍ ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി തീര്‍ക്കേണ്ടതിന്‍െറ ആവശ്യകത പരിഗണിച്ചാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രിയും മന്ത്രി വി.എസ്. ശിവകുമാറും നേരിട്ട് പങ്കെടുത്തതും ഈ ഗൗരവം മനസ്സിലാക്കിയാണ്. എല്ലാ വകുപ്പുകളെയും വിവരം അറിയിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. ചീഫ് എന്‍ജിനീയര്‍, ഹെല്‍ത്ത് ഓഫിസര്‍, റവന്യൂ ഓഫിസര്‍ തുടങ്ങിയ വകുപ്പുമേധാവികളാരും പങ്കെടുത്തില്ളെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ കലക്ടര്‍ ആഞ്ഞടിച്ചത്. ഒരു പരിപാടികളോടും സഹകരിക്കുന്നില്ളെന്നും യോഗങ്ങളില്‍ പങ്കെടുക്കാറില്ളെന്നും ഫോണില്‍ കിട്ടാറില്ളെന്നും കലക്ടര്‍ പറഞ്ഞു. ഉപരാഷ്ട്രപതി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ടാണ് താമസിച്ചതെന്ന് അവസാനം എത്തിയ ഡി.എം.ഒ വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം കഴിഞ്ഞ വര്‍ഷം ശരിയായി ശുചീകരണം നടത്താത്തതിന്‍െറ പേരില്‍ ഭരണസമിതി ഏറെ പഴി കേട്ടിരുന്നു. മറ്റു വകുപ്പുകള്‍ക്ക് പ്രത്യേക മുറി അനുവദിച്ചപ്പോള്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കു ക്ഷേത്രപരിസരത്ത് മുറി അനുവദിച്ചില്ളെന്ന കാരണം പറഞ്ഞായിരുന്നു ഉടക്ക്. ഇതിനത്തെുടര്‍ന്ന് ശുചീകരണം നടത്താന്‍ ജീവനക്കാര്‍ തയാറായില്ല. ട്രസ്റ്റ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കിയ തൊഴിലാളികളാണ് പൊങ്കാലക്ക് തലേദിവസം ക്ഷേത്രപരിസരം ശുചിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story